ചുട്ടെരിക്കാൻ ഒരു നിമിഷം മതി! ഇസ്രയേലിന്റെ, കൈയ്യിൽ 400ആണവായുധങ്ങൾ, ചാരമാക്കാൻ ഗാസയെ വളഞ്ഞ് കരസേന...
ഹമാസിനെ തകർക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ, ഗാസ പിടിച്ചെടുക്കാനുള്ള കരസേനാ നീക്കം തുടങ്ങി. ഒരു ലക്ഷം പട്ടാളക്കാർ അതിർത്തിയിൽ എത്തി. മുക്കാൽ ലക്ഷത്തോളം പട്ടാളക്കാർകൂടി അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അയ്യായിരം നാവികരും ഒട്ടേറെ പോർ വിമാനങ്ങളും മിസൈലുകളും അടങ്ങുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ജറാൾഡ് ആർ ഫോർഡ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് നീങ്ങി.
മറ്റ് അഞ്ചു യുദ്ധക്കപ്പലുകൾ എത്തിക്കഴിഞ്ഞു. ഹമാസിന്റെ ആക്രമണങ്ങളിൽ 10 അമേരിക്കക്കാർ കൊല്ലപ്പെട്ടത് അമേരിക്കൻ ഇടപെടലിന് ആക്കം കൂട്ടി. മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ അനുവദിക്കാനാകില്ലെന്ന് റഷ്യ പ്രതികരിച്ചു. വൈദ്യുതി, ഭക്ഷണം, കുടിവെള്ളം, ഇന്ധനം അടക്കം സമ്പൂർണ ഉപരോധത്തിലാണ് ഗാസയെന്ന് ഇസ്രയേലി പ്രതിരോധമന്ത്രി യൊവ് ഗാല്ലന്റ് അറിയിച്ചു.ഗാസയിലെ ഒരു ലക്ഷത്തി ഇരുപതിനായിരം പേർ ഭവന രഹിതരായെന്ന് യു.എൻ. വെളിപ്പെടുത്തി.
മൂന്നു ദിവസമായി തുടരുന്ന ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ ഗാസ മേഖലയിൽ 1300 പേർ കൊല്ലപ്പെട്ടു. ഇവരിൽ ബന്ദികളാക്കി വച്ചിരുന്ന നാലു ഇസ്രയേലികളുമുണ്ടെന്ന് ഹമാസ് അറിയിച്ചു. പലരാജ്യക്കാർ അടക്കം ഇസ്രയേലിൽ നിന്നു പിടിച്ചുകൊണ്ടു പോയി. ഹമാസിന്റെ ആക്രമണങ്ങളിൽ ഇതുവരെ 900പേർ കൊല്ലപ്പെട്ടു.
ഇസ്രയേലിന്റെ പല ഭാഗങ്ങളിലും ഹമാസ് പോരാളികളുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ടെങ്കിലും അത് ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമായി ചുരുങ്ങി.ഇസ്രയേലനു നേർക്ക് റോക്കറ്റ് ആക്രമണം തുടരുകയാണ്. ഗാസയ്ക്കു നേർക്കുള്ള മിസൈൽ ആക്രമണങ്ങൾ ഇസ്രയേലും തുടരുകയാണ്. ഇരു പക്ഷത്തുമായി 5,000ത്തിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ 2,200ലധികം പേർ ഇസ്രയേലിലാണ്. 2,700ലധികംപേർ ഗാസയിലും.
ബന്ദികളെ മോചിപ്പിക്കാൻ ഖത്തർ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഇസ്രയേൽ തടവിലുള്ള പാലസ്തീനികളെവിട്ടുകൊടുത്ത് ഹമാസിന്റെ തടവിലുള്ളവരെ മോചിപ്പിക്കാനാണ് നീക്കം.ഇസ്രയേൽ അതിർത്തിയിലെ ഫാം ഹൗസിൽ പാർട്ടി നടന്ന സ്ഥലത്ത് നിന്ന് 270 മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച രാത്രി ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും അഞ്ഞൂറിലധികം കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്.) അറിയിച്ചു.
ഹമാസും തിരിച്ചടിച്ചു. വീടുകളും ബഹുനിലക്കെട്ടിടങ്ങളും ആരാധനാലയങ്ങളും സെന്‍ട്രല്‍ ബാങ്ക് കെട്ടിടവും വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഗാസയില്‍നിന്ന് ഇതുവരെ 1.2 ലക്ഷം ആളുകള്‍ പലായനംചെയ്‌തെന്ന് യു.എന്‍. അറിയിച്ചു. ടവുകാരുടെയും ബന്ദികളുടെയും കൈമാറ്റത്തിലൂടെ ഇസ്രയേല്‍-ഹമാസ് യുദ്ധം സമവായത്തിലെത്തിക്കാന്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഹമാസ് ഗാസയിലേക്കു കടത്തിക്കൊണ്ടുപോയി ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ വിട്ടയക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
പകരം ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന 36 ഹമാസ് തടവുകാരെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനുള്ള ശ്രമങ്ങളാണ് യു.എസുമായി ചേര്‍ന്ന് ശനിയാഴ്ച രാത്രിമുതല്‍ ഖത്തര്‍ ഏകോപിപ്പിക്കുന്നത്. ഗാസയിലും ദോഹയിലുമുള്ള ഹമാസ് നേതൃത്വവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും അനുകൂലകാലാവസ്ഥയ്ക്ക് സാധ്യതകാണുന്നുണ്ടെന്നുമാണ് സൂചന. ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീന്‍കാരെ സ്വതന്ത്രരാക്കണമെന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമെന്ന് ഹമാസ് നേതൃത്വം അറിയിച്ചിരുന്നു.
ഇതിനിടെ തീവ്ര ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളായ ഐഎസ് പോലെയും അൽ-ഖ്വയ്ദ പേലെയുമാണ് ഹമാസ് എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഹമാസ് കിരാതന്മാരെ തുരത്തിയോടിച്ചാൽ മാത്രമാണ് രാജ്യത്ത് സമാധാനം ലഭിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എവിടെയും രക്തം കലർന്ന അവസ്ഥയാണ്. കടുപ്പമേറിയ ദിനങ്ങളാണ് ഇനിയും വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് എന്താണെന്നും അവരുടെ ക്രൂരതകൾ എന്താണെന്നും ഞങ്ങളെ പോലെ തന്നെ ലോകത്തിനും അറിയാം. ഇസ്ലാമിക് സ്‌റ്റേറ്റ് പോലെ ഭീകരപ്രവർത്തനം നടത്തുന്ന പിശാചുകളാണ് ഹമാസ് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha