ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ദിവസമാണ് ഇന്ന്...
ഭൂമി സൂര്യനു ചുറ്റും പൂര്‍ണ്ണ വൃത്താകൃതിക്കു പകരമായി ദീര്‍ഘവൃത്താകൃതിയിലാണ് ഭ്രമണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സൂര്യനും ഭൂമിയുമായുള്ള ദൂരം വര്‍ഷത്തില്‍ ഏകദേശം മൂന്ന് ശതമാനം വ്യത്യസപ്പെടാം. ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ദിവസമാണ് ഇന്ന് (ജനുവരി 3). രാവിലെ 6.08നാണ് ഭ്രമണപഥത്തില്‍ ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തിയത്. പെരിഹെലിയന്‍ അഥവാ സൂര്യസമീപസ്ഥം എന്നാണ് ഇതിനെ വിളിക്കുക. സൂര്യനില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ് പെരിഹെലിയന്‍. അടുത്ത്, സൂര്യന്‍ എന്നര്‍ത്ഥം വരുന്ന പെരി, ഹീലിയോസ് എന്നീ ഗ്രീക്ക് പഥങ്ങളില്‍ നിന്നാണ് പെരിഹിലിയന്‍ എന്ന വാക്ക് രൂപപ്പെട്ടത്.
ഭൂമി സൂര്യനെ ഭ്രമണം ചെയ്യാന്‍ ഒരു വര്‍ഷം എടുക്കുന്നതു കൊണ്ടുതന്നെ എല്ലാവര്‍ഷവും ഇത് സംഭവിക്കുന്നും ഉണ്ട്. എന്നാല്‍ ബുധനാഴ്ച ഭൂമി പെരിഹെലിയന്‍ പൊയിന്റില്‍ എത്തിയതിനാല്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതില്‍ ഏറ്റവും വലിയ സൂര്യനായി ഇത് ദൃശ്യമാകും. അതേസമയം ഭൂമി സൂര്യനോട് ഏറ്റവും അകലം പാലിക്കുന്ന സമയവുമുണ്ട്. ഇതിനെ അഫിലിയണ്‍ എന്നാണ് വിളിക്കുന്നത്.
പെരിഹെലിയോണിന് പിന്നിലെ ശാസ്ത്രം ഭൂമിയുടെ ഭ്രമണപഥത്തിന്റെ ആകൃതിയിലാണ്. സാധാരണ വിശ്വാസത്തിന് വിരുദ്ധമായി ഭൂമി വൃത്താകൃതിയിലല്ല ദീര്‍ഘവൃത്താകൃതിയിലാണ് സൂര്യനെ ചുറ്റുന്നത്. ഭൂമി സൂര്യനോട് അടുക്കുമ്പോള്‍ വേഗത്തിലും അകലെയായിരിക്കുമ്പോള്‍ സാവധാനത്തിലുമാണ് സഞ്ചരിക്കുന്നത്.
പെരിഹെലിയോണില്‍ സൂര്യനോട് അടുത്താണെങ്കിലും ഈ സംഭവം വടക്കന്‍ അര്‍ധഗോളത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല. ഭൂമിയില്‍ ഋതുക്കളെ നിയന്ത്രിക്കുന്നത് സൂര്യനുമായുള്ള ദൂരമല്ലാത്തതിനാലാണ് താപനിലയില്‍ വലിയ വ്യത്യാസം അനുഭവപ്പെടാത്തത്. ഭൂമിയുടെ അക്ഷീയ ചരിവാണ് ഋതുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha