Widgets Magazine
01
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴദുരിതം കൂടുന്നു... ഫിന്‍ജാല്‍ എഫക്ടില്‍ തുലാവര്‍ഷം കനക്കുന്നു; ഡിസംബര്‍ ആദ്യവാരം ജാഗ്രത, വീണ്ടും ഓറഞ്ച് അലര്‍ട്ട്; കേരളത്തില്‍ അതിശക്തമായ മഴ


കേരളത്തിലും മഴ കനക്കുന്നു... ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം, അതീവ ജാഗ്രതയില്‍ തമിഴ്‌നാട്: കനത്തമഴ പലയിടത്തും വെള്ളക്കെട്ട്; കേരളത്തിലും മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്


സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍


കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം...ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്..ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്...

ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പം, ഈഫൽ ടവറിനേക്കാൾ ഉയരം...സമുദ്ര റാണി 'ഐക്കൺ ഓഫ് ദി സീസ്' ഈ മാസം 27ന് കന്നിയാത്രക്ക് ഒരുങ്ങുന്നു..!കദേശം 1,200 അടി (366 മീറ്റർ) നീളവും 19- 20 നിലകളുമുള്ള ഈ കപ്പലിൽ ഒരേ സമയം 5,610 അതിഥികൾക്കും 2,350 ജീവനക്കാർക്കും യാത്ര ചെയ്യാനും സാധിക്കും...

05 JANUARY 2024 03:51 PM IST
മലയാളി വാര്‍ത്ത

ടൈറ്റാനിക്ക് എന്ന ആത്യാഢംബര കപ്പലിനെ കുറിച്ചു ലോകത്തെങ്ങും ചർച്ചകൾ നടന്നിട്ടുള്ളതാണ്. അന്നത്തെ കാലത്ത് ശരിക്കുമൊരു വിസ്മയമായിരുന്നു ഈ കപ്പൽ. ഇന്നിതാ ആ ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പമുള്ള ആഡംബര കപ്പൽ കന്നിയാത്രക്ക് ഒരുങ്ങുന്നു. അക്ഷർത്ഥത്തിൽ ഒഴുകുന്ന കൊട്ടാരമെന്ന് വിശേഷിപ്പിക്കാവുന്ന ഐക്കൺ ഓഫ് ദ സീസ് എന്ന കപ്പലാണ് യാത്രക്കൊരുങ്ങുന്നത്. ഈ കപ്പലിന്റെ നിർമ്മാണ ഘട്ടം മുതൽ തന്നെ വിശേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റോയൽ കരീബിയനാണ് കപ്പലിന്റെ ഉടമസ്ഥർ. ഇന്നുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ കപ്പലാണ് ഇതെന്നതാണ് പ്രത്യേക. മൂന്ന് ഫുട്‌ബോൾ മൈതാനങ്ങളുെ വലിപ്പമാണ് 'ഐക്കൺ ഓഫ് ദി സീസ്' കപ്പലിനുള്ളത്. പരീക്ഷണ ഘട്ടങ്ങളെല്ലാം പലവിധത്തിൽ പൂർത്തിയാക്കി കപ്പിൽ ഈ മാസം 27ന് കന്നിയാത്രക്ക് ഒരുങ്ങുകയാണ്. അമേരിക്കയിലെ മിയാമിയിൽനിന്നാണ് കന്നിയാത്ര തുടങ്ങുന്നത്. ഏഴുരാത്രി നീളുന്ന യാത്രയുടെ ടിക്കറ്റ് നിരക്ക്, 1,859 ഡോളർ മുതലാണ്. ഏകദേശം ഒന്നര ലക്ഷം രൂപ വരുമിത്. ഏറ്റവും കൂടിയ നിരക്ക് 2,109 ഡോളറും.

 

ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പം, ഈഫൽ ടവറിനേക്കാൾ ഉയരം

കപ്പലിന്റെ സവിശേഷതകൾ പരിശോധിച്ചാൽ എല്ലാം കൊണ്ടും ഒരു ഒരു അത്ഭുതമാണ് ഈ കപ്പലെന്ന് വ്യക്തമാകും. ഏകദേശം 1,200 അടി (366 മീറ്റർ) നീളവും 19- 20 നിലകളുമുള്ള ഈ കപ്പലിൽ ഒരേ സമയം 5,610 അതിഥികൾക്കും 2,350 ജീവനക്കാർക്കും യാത്ര ചെയ്യാനും സാധിക്കും. ആഡംബര പൂർണമായ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാ അനുഭവം ഇത് യാത്രക്കാർക്ക് നൽകുമെന്നതിൽ സംശയമില്ല. ഉയരം കൊണ്ട് ഈഫൽ ടവറിനേക്കാൾ പൊക്കമുണ്ട് ഈ കപ്പലിന്.

കന്നിയാത്രക്ക് വേണ്ടിയും വലിയ മുന്നൊരുക്കങ്ങൾ കപ്പലിലുണ്ട്. പല രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്തമായ ഭക്ഷണവിഭവങ്ങൾ ഇതിൽ ലഭിക്കും. 40 ബാറുകളുമുണ്ട്. ടൈറ്റാനിക്കിന്റെ ഭാരം 46,329 ടൺ ആയിരുന്നുവെങ്കിൽ, ഇതിന്റേത് 2,50,800 ടൺ ആണ്. ഏഴ് സ്വിമ്മിങ് പൂളുകളാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വെള്ളച്ചാട്ടവും ഒരുക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു.

ആക്ടിവിറ്റി സെന്ററുകൾ, ലൈവ് മ്യൂസിക് ഷോ...തുടങ്ങി ഒരു ആഡംബര റിസോർട്ടിലേതുപോലുള്ള ഒട്ടനവധി വിനോദസൗകര്യങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഒരു വാട്ടർ തീം പാർക്കിലേതുപോലുള്ള ആറ് വാട്ടർ സ്ലൈഡുകൾ കപ്പലിന്റെ മറ്റൊരു പ്രത്യേകതയാണ്. അതിലൊന്ന് ഏറ്റവും ഉയരമുള്ള വാട്ടർ സ്ലൈഡായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യത്തെ ഓപ്പൺ ഫ്രീ ഫോൾ വാട്ടർ സ്ലൈഡും കപ്പലിലുണ്ട്. കുട്ടികൾക്ക് കളിക്കാനായി പ്രത്യേകം പാർക്കുകളും ഒരുക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഈ കപ്പൽ യാത്ര പുതിയ അനുഭവം നതന്നെയായിരിക്കും എന്ന കാര്യം ഉറപ്പാണ്.

റോയൽ കരീബിയനാണ് കപ്പലിന്റെ ഉടമസ്ഥർ. ലോകത്ത് ഏറ്റവും വലിയ കപ്പലുകളിറക്കുന്നതിൽ മുൻപന്തിയിലുള്ള കമ്പനിയാണ് റോയൽ കരീബിയൻ. 900 ദിവസം കൊണ്ട് ഫിൻലാൻഡിലാണ് 'ഐക്കൺ ഓഫ് ദ സീസ്' നിർമ്മിച്ചത്. ഏകദേശം 200 കോടി രൂപയാണ് നിർമ്മാണച്ചെലവെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ തന്നെ പരീക്ഷണ ഓട്ടം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഈ കപ്പൽ യാത്ര തുടങ്ങുന്നതോടെ, നിലവിലെ വലിയ കപ്പലായ 'വണ്ടർ ഓഫ് ദ സീസി'ന്റെ റെക്കോർഡ് തകർക്കപ്പെടും

 

ക്ലബ്-തീം ഹൈഡ്വേയും കപ്പൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രേഡ് മാർക്ക് പൂൾ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. അതേസമയം, ടൈറ്റാനിക്കുമായി ഏറെ സാമ്യതകൾ ഉള്ളതുകൊണ്ടുതന്നെ ട്വിറ്ററിൽ അടക്കം ഭീമാകാരമായ ഈ കപ്പലിനെ കുറിച്ച് നിരവധി ചർച്ചകളാണ് നടക്കുന്നത്. നിരവധി സംശയങ്ങൾ ആളുകൾ പങ്കുവെക്കുന്നുണ്ടെങ്കിലും ഇതൊരു മികച്ച കാഴ്ചാ അനുഭവം തന്നെയായിരിക്കും എന്നതിൽ ആളുകൾക്ക് സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍  (8 minutes ago)

പത്തനംതിട്ട ചാലാപ്പള്ളിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം.. മൂന്നു പേര്‍ക്ക് പരുക്ക്  (16 minutes ago)

സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി  (23 minutes ago)

ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ...  (52 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

മഴദുരിതം കൂടുന്നു... ഫിന്‍ജാല്‍ എഫക്ടില്‍ തുലാവര്‍ഷം കനക്കുന്നു; ഡിസംബര്‍ ആദ്യവാരം ജാഗ്രത, വീണ്ടും ഓറഞ്ച് അലര്‍ട്ട്; കേരളത്തില്‍ അതിശക്തമായ മഴ  (1 hour ago)

ഞെട്ടി ലോക രാജ്യങ്ങള്‍... അധികാരത്തില്‍ നിന്നും ഇറങ്ങും മുമ്പ് 3200 കോടിയുടെ ആയുധ കരാര്‍ ഒപ്പിട്ട് ബൈഡന്‍; തായ് വാനുമായുള്ള കരാറില്‍ ഞെട്ടി ലോക രാജ്യങ്ങള്‍  (1 hour ago)

കേരളത്തിലും മഴ കനക്കുന്നു... ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം, അതീവ ജാഗ്രതയില്‍ തമിഴ്‌നാട്: കനത്തമഴ പലയിടത്തും വെള്ളക്കെട്ട്; കേരളത്തിലും മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്  (1 hour ago)

സന്നിധാനത്തും പമ്പയിലും മഴ ശക്തമാകുന്നു... തീര്‍ത്ഥാടകരുടെ തിരക്ക് കുറവ്  (2 hours ago)

തൃശൂര്‍ ചാവക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി..  (2 hours ago)

എറണാകുളം സൗത്ത് റെയില്‍വേ മേല്‍പാലത്തിന് സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം....  (3 hours ago)

സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായ നിലയില്‍ നടപ്പാക്കുമെന്ന നിര്‍ണായക തീരുമാനമെടുത്ത് സര്‍ക്കാര്‍  (3 hours ago)

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി  (3 hours ago)

കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം  (4 hours ago)

യുഎഇ ദേശീയ ദിനം, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബായ്, രണ്ട് ദിവസം പാർക്കിങ് ഫീസ് നൽകേണ്ടതില്ല...!!!  (10 hours ago)

Malayali Vartha Recommends