ഈ നാട്ടിൽ വിവാഹം കഴിക്കണമെങ്കിൽ ചാട്ടവാറടി കൊള്ളണം; നടുക്കുന്ന വിചിത്രമായ ആചാരം;കാരണം ഇതാണ്!!
എന്നത് ഇത്തരത്തിലുള്ളൊരു വ്യത്യസ്ത ആചാരം പശ്ചിമ ആഫ്രിക്കയിലെ ഫുലാനി ഗോത്രവും പിന്തുടരുന്നുണ്ട്. ഈ ഗോത്രത്തിലെ പുരുഷൻമാർ ശക്തരാണെന്ന് തെളിയിക്കാനും കല്യാണം കഴിക്കാൻ യോഗ്യരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും പരസ്യമായി ചാട്ടയടി കൊള്ളണം എന്നതാണ് ആചാരം. ഷാരോ ഫെസ്റ്റിവൽ എന്നാണ് ഈ വിചിത്രമായ ആചാരത്തിന്റെ പേര്. ഷാരോ എന്ന വാക്കിന്റെ അർത്ഥം ചാട്ടവാറടി എന്നാണ്. ആൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ അവരുടെ ധൈര്യത്തെയും സഹിഷ്ണുതയെയും മനോബലത്തെയും അളക്കുന്ന ഒരു പൊതു ആചാരമാണിത്. വർഷത്തിൽ രണ്ടുതവണയാണ് ഈ ഉത്സവം നടക്കുന്നത്. ആദ്യത്തേത് ഇവിടുത്തെ ഗിനിയ ധാന്യം വിളവെടുക്കുന്ന വേനൽക്കാലത്തായിരിക്കും. രണ്ടാമത്തേത് ഈദ്-എൽ-കബീറിന്റെ അവസരത്തിലും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഷാരോ ഫെസ്റ്റിവൽ ഒരു തുറസായ സ്ഥലത്താണ് സാധാരണയായി സംഘടിപ്പിക്കുന്നത്. സുന്ദരികളായ പെൺകുട്ടികൾക്കു മുൻപിലാണ് അവിവാഹിതരായ പുരുഷന്മാരെ ആദ്യം നിർത്തുക. മത്സരം ആരംഭിക്കുന്നതിനു മുൻപേ, ഇവരുടെ കുടുംബാംഗങ്ങൾ തങ്ങളുടെ മക്കൾക്ക് ചാട്ടവാറടി സഹിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയിലായിരിക്കും. ഷാരോ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവരെ സാധാരണയായി അവരുടെ അതേ പ്രായത്തിലുള്ള പുരുഷൻമാരാണ് ചാട്ടകൊണ്ട് അടിക്കുന്നത്. അടി കൊള്ളുമ്പോൾ നിലവിളിക്കുകയോ വേദനകൊണ്ട് പുളയുകയോ ചെയ്യരുത്. കൂടാതെ, കൂടുതൽ ചാട്ടവാറടി ഏറ്റുവാങ്ങാൻ തയ്യാറാണെന്നു പറയുകയും അടി കൊണ്ടാലും ചിരിച്ചുകൊണ്ട് നൃത്തം ചെയ്യുകയും വേണം. ഇതിനെയെല്ലാം അതിജീവിച്ചിച്ചാൽ അവരെ ആണത്തമുള്ള പുരുഷന്മാരായും വിവാഹം കഴിക്കാൻ കഴിവുള്ളവരായും അംഗീകരിക്കും. എല്ലാം കഴിയുമ്പോൾ ശരീരം നിറയെ പാടുകളുമായാകും ഇവർ വീട്ടിലേക്ക് തിരികെ പോകുന്നത്.
ഇതെല്ലാം വായിച്ച്, ഇത് ജീവൻ തന്നെ അപകടപ്പെടുത്തുന്ന ആചാരമാണല്ലോ എന്നും ഈ പരിക്കുകൾ ഗുരുതരമാകില്ലേ എന്നും പലരും ചിന്തിക്കുന്നുണ്ടാകാം. എന്നാൽ ഷാരോ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് മാരകമായേക്കാവുന്ന പരിക്കുകളൊന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത് ഉറപ്പു വരുത്താനായി ഒരു റഫറിയെയും നിയോഗിക്കാറുണ്ട്.
ഇതുപോലെ വിവാഹവുമായി ബന്ധപ്പെട്ട വിചിത്രമായ ആചാരങ്ങൾ പല സ്ഥലങ്ങളിലും പിന്തുടരുന്നുണ്ട്. വിവാഹത്തിന് ശേഷം വധുവിനെ 5 ദിവസത്തേക്ക് നഗ്നയായിരിക്കാൻ നിർബന്ധിതമാവുകയും പങ്കാളിയുമായി ശാരീരികബന്ധം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ആചാരം ഇപ്പോഴും ഉണ്ട്. ഹിമാചൽ പ്രദേശിലാണ് ഈ ഞെട്ടിപ്പിക്കുന്ന ആചാരം പിന്തുടരുന്നത്. എന്നാൽ ഭാര്യാപിതാവ് വരന്റെ കാൽ പാദങ്ങൾ പാലും തേനും ഉപയോഗിച്ച് കഴുകിയ ശേഷം ഭാര്യാപിതാവ് തന്നെ അത് കുടിക്കുന്ന ആചാരം ഗുജറാത്തിൽ ഇപ്പോഴും പിന്തുടരുന്നുണ്ട്. മധുപർക്കാ എന്നാണ് ഈ ആചാരത്തിന് പേരിട്ടിരിക്കുന്നത്.
എന്നാൽ ബീഹാറിൽ വിചിത്രമായ ഒരു ആചാരമുണ്ട്. വധുവിന്റെ തലയിൽ അമ്മായിയമ്മ മൺകലങ്ങൾ വയ്ക്കും. അതിനുശേഷം മുതിർന്ന ഓരോ ആളുകളിൽ നിന്നും വധു ഈ മൺചട്ടി താഴേ വീഴാതെ തലയിൽ തന്നെ വച്ച് കൊണ്ട് അനുഗ്രഹം വാങ്ങണം. അതാണ് ചടങ്ങ്. കുടുംബ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വധുവിന് കഴിവുണ്ടോയെന്ന് പരിശോധിക്കുന്നതാണ് ഈ ചടങ്ങ്.
വിവാഹസമയത്ത് മകന്റെ അമ്മ കല്യാണചടങ്ങിൽ പങ്കെടുക്കാത്ത ഒരു വിചിത്ര ആചാരവും ഇന്നുണ്ട്. ബംഗാളി കല്യാണ ചടങ്ങുകളിലാണ് ഇത്തരത്തിലൊരു ആചാരം കണ്ട് വരുന്നത്. മകന്റെ സന്തോഷകരമായ ജീവിതത്തിനു വേണ്ടിയാണ് അമ്മ കല്യാണചടങ്ങിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് വിശ്വാസം.
അതേസമയം വധൂവരന്മാരെ മൂന്ന് ദിവസം പുറത്തിറങ്ങാൻ അനുവദിക്കാതെ മുറിയിൽ പൂട്ടിയിടുന്നതാണ് ഇന്തോനേഷ്യൻ ആചാരം. കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും ബാത്റൂമിൽ പോകാൻ പോലും ഇക്കാലയളവിൽ അനുവദിക്കില്ല. ദാമ്പത്യജീവിതം ശക്തമാകും എന്നതാണ് ഈ ആചാരത്തിന് പിന്നിലെ വിശ്വാസം. എന്നാൽ കേക്ക് മുറി ആഘോഷമാണ് നോർവെയിലെ വിവാഹങ്ങളെ ആഘോഷമാക്കുന്നത്. ഐസ്ഡ് ആൽമണ്ട് കൊണ്ടുണ്ടാക്കിയ ടവർ രൂപത്തിലുള്ള കേക്കിന്റ ഉള്ള് പൊള്ളയാക്കി വൈൻ ബോട്ടിൽ വെച്ചിരിക്കും. വൈൻ കുടിച്ച് കേക്കും കഴിച്ച് വിവാഹം ആഘോഷമാക്കും. എന്നാൽ ജർമനിയിലെ വിവാഹാഘോഷം തഹികച്ചും വ്യത്യസ്തമാണ്. വിവാഹശേഷം വധൂവരന്മാർ വീട്ടുജോലികൾ ചെയ്തു ദാമ്പത്യത്തിന് തുടക്കം കുറിക്കുന്ന ആചാരമാണ്. അതിഥികൾ പോർസലെയ്ൻ പാത്രങ്ങൾ തറയിലെറിഞ്ഞ് പൊട്ടിച്ച് വൃത്തിയാക്കുന്ന ജോലി കഠിനമാക്കും.
എന്നാൽ കല്യാണ ചെക്കന്റെയും പെണ്ണിന്റെയും മുറിയിലെ ബെഡിൽ കുഞ്ഞിനെ ഇരുത്തുന്ന ആചാരമാണ് ചെക്ക് റിപ്പബ്ലിക്കിലുള്ളത്. വധുവരൻമാർക്ക് സന്താന ഭാഗ്യമുണ്ടാകാൻ ഇത് കാരണമാകുമെന്ന് വിശ്വാസിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യയിൽ നിരവധി ആചാരങ്ങൾ നിലവിലുണ്ട്. ഇതിൽ ഒന്നാണ് ജൂട്ടാ ചുപൈ. ഒരു ഗെയിം പോലെ വിവാഹത്തെ രസകരമാക്കി മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വധുവന്റെ സഹോദരിമാർ മോഷ്ടിച്ച തന്റെ ചെരിപ്പ് തിരിച്ചു വാങ്ങാൻ വരൻ ശ്രമിക്കണം. ഇതിൽ വരൻ വിജയിക്കുമ്പോഴാണ് ഈ ചടങ്ങ് പൂർത്തിയാകുക.
https://www.facebook.com/Malayalivartha