ചന്ദ്രന്റെ മറുപുറത്തു നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ് ഇ-6 പേടകം ഭൂമിയിലേക്ക് തിരിച്ചു....
ചന്ദ്രന്റെ മറുപുറത്തു നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ് ഇ-6 പേടകം ഭൂമിയിലേക്ക് തിരിച്ചു. രണ്ടുകിലോ മണ്ണും കല്ലുമായാണ് ചെറുറോക്കറ്റ് ചൊവ്വാഴ്ച ചന്ദ്രോപരിതലത്തില്‍ നിന്ന് പറന്നുയര്‍ന്നത്.
ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററില്‍ എത്തിക്കുന്ന സാമ്പിള്‍ 25ന് മംഗാളിയയില്‍ ഇറങ്ങും. കഴിഞ്ഞ ദിവസമാണ് പേടകം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത്.
ചൂടിനെ അതീജീവിക്കുന്ന ലോഹത്തില്‍ നിര്‍മിച്ച ചൈനീസ് പതാകയും സ്ഥാപിച്ചു. ഭൂമിയില്‍ നിന്ന് ദൃശ്യമാകാത്ത ചന്ദ്രന്റെ മറുപുറത്ത് ആദ്യമായി പേടകം ഇറക്കിയ രാജ്യമാണ് ചൈന . 2019 ലാണ് സംഭവം.
https://www.facebook.com/Malayalivartha