ഇനി മണിക്കൂറുകള്‍ മാത്രം.... ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍മൂണ്‍ ദൃശ്യമാകും
ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍മൂണ്‍ ദൃശ്യമാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തിങ്കളാഴ്ച രാത്രി 11.56ന് സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ പ്രതിഭാസം ആകാശത്ത് തെളിയും . മൂന്ന് ദിവസത്തോളം സൂപ്പര്‍മൂണ്‍ ആകാശത്ത് ദൃശ്യമാകുന്നതാണ്.
ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ ഏറ്റവും അടുത്തു വരുന്ന സമയത്തെ പൂര്‍ണ ചന്ദ്രനാണ് സൂപ്പര്‍മൂണ്‍. ഈ വര്‍ത്തെ ഏറ്റവും വലിപ്പവും തിളക്കമുള്ളതുമായ പൂര്‍ണചന്ദ്രനില്‍ ഒന്നാണ് ഇപ്രവാശ്യമുള്ളത്. ഈ സമയത്ത് എട്ട് ശതമാനത്തോളം അധികം വലിപ്പം ചന്ദ്രനുണ്ടാകും. 16 ശതമാനത്തോളം കൂടിയ പ്രകാശവും ചന്ദ്രന് ഉണ്ടാകും.
നാല് പൂര്‍ണ ചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണ് ബ്ലൂമൂണ്‍ എന്നറിയപ്പെടുന്നത്. ബ്ലൂമൂണ്‍ എന്നാണ് പേരെങ്കിലും ചന്ദ്രന് നീല നിറം കാണില്ല. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ബ്ലൂ മൂണ്‍ പ്രതിഭാസം സംഭവിക്കാമെന്ന് നാസ . എന്നാല്‍ സൂപ്പര്‍മൂണിനൊപ്പം ബ്ലൂമൂണ്‍ എത്തുന്നത് രണ്ട് പതിറ്റാണ്ടിലൊരിക്കല്‍ മാത്രമാണ്.
ഭൂമിയുമായി അകന്നിരിക്കുന്ന സമയങ്ങളില്‍ 4 ലക്ഷം കിലോമീറ്റര്‍ വരെ അകല്‍ച്ചയുണ്ടാകും ഇരുഗ്രഹങ്ങളും തമ്മില്‍. എന്നാല്‍ സൂപ്പര്‍മൂണ്‍ സമയത്ത് 3.5 ലക്ഷം കിലോമീറ്ററായിരിക്കും അകലം. ഇന്നത്തെ ബ്ലൂമൂണ്‍ ഭൂമിയില്‍ നിന്ന് 361,970 കിലോമീറ്റര്‍ അകലെയായിരിക്കും.
"
https://www.facebook.com/Malayalivartha