സുനിതാ വില്യംസിന്റെയും വില്‍മോര്‍ ബുച്ചിന്റെയും തിരിച്ച് വരവ് സാധ്യമോ..? ഭൂമിയിൽ അന്യഗ്രഹ ജീവികൾ എത്തി..? പ്രതികരിച്ച് എസ് സോമനാഥ്...
ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം തകരാറിനെലായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്റെയും വില്‍മോര്‍ ബുച്ചിന്റെയും തിരിച്ചുവരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. സ്റ്റാര്‍ലൈനറില്‍ തന്നെയുള്ള ഇരുവരുടെയും മടങ്ങിവരവിന്റെ സാധ്യത നാസ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ ഇരുവരുടെയും മടങ്ങി വരവില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് (ഐഎസ്ആര്‍ഒ) സഹായിക്കാന്‍ സാധിക്കുമോ എന്നുള്ള ചോദ്യവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതിന് മറുപടി പറഞ്ഞിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബീര്‍ ബൈസെപ്‌സിന്റെ പോഡ്കാസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിലെ സാഹചര്യത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് നേരിട്ടുള്ള സഹായം നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തേക്ക് ചെന്ന് സുനിതയെ രക്ഷിക്കാനുള്ള ഒരു സ്‌പേസ്‌ക്രാഫ്റ്റ് നമുക്കില്ല – ഐഎസ്ആര്‍ഒ ചീഫ് വ്യക്തമാക്കി. റഷ്യയ്ക്കും യുഎസിനും മാത്രമേ സുനിതയേയും ബുച്ചിനേയും തിരിച്ചെത്തുന്നതില്‍ സഹായിക്കാന്‍ പറ്റുകയുള്ളുവെന്ന് സോമനാഥ് പറഞ്ഞു. യുഎസിന്റെ പക്കല്‍ ക്രൂ ഡ്രാഗണും റഷ്യയുടെ പക്കല്‍ സോയൂസുമുണ്ടെന്നും ഇതിലേതെങ്കിലും ഉപയോഗിച്ച് ഇരുവരെയും തിരിച്ചെത്തിക്കാമെന്നും അദ്ദേഹം വിശദമാക്കി. സ്റ്റാര്‍ലൈനര്‍ പേടകത്തിനും ബഹരാകാശത്തുള്ള രണ്ട് യാത്രികര്‍ക്കും നിലവില്‍ ഗുരുതരമായ എന്തെങ്കിലും പ്രശ്‌നമുള്ളതായി വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.
അതിനിടെ അന്യഗ്രഹജീവികള്‍ ഉണ്ടോ എന്ന ചോദ്യത്തിന് അതിനെ തള്ളിക്കളയാതെയാണ് അദ്ദേഹം മറുപടി നൽകിയത്. നൂറു ശതമാനവും എലിയൻസ് ഉണ്ടെന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. കൂടാതെ അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം പങ്കുവച്ചത്. അന്യഗ്രഹജീവികളുമായി മനുഷ്യർ ഇതുവരെ സമ്പർക്കം പുലർത്താത്തതിൽ സന്തുഷ്ടനാണെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് കൂട്ടിച്ചേർത്തു.
ഭൂമിയിലെ ജീവൻ ഒരു പൊതു പൂർവികനിൽ നിന്നാണ് പരിണമിച്ചതെന്നും അന്യഗ്രഹ ജീവികൾ വ്യത്യസ്തമായ ജനിതക, പ്രോട്ടീൻ ഘടനകൾ ഉള്ളവരായിരിക്കാമെന്നും ഇതിന് കാരണമായി എസ് സോമനാഥ് ചൂണ്ടിക്കാണിച്ചു. അന്യഗ്രഹജീവികളുമായുള്ള സമ്പർക്കം ചിലപ്പോൾ അപകടരമാവുമെന്നും ഒരു ജീവിതരീതി മറ്റൊന്നിൽ ആധിപത്യം സ്ഥാപിക്കേണ്ടി വരുമെന്നും അദേഹം വിശദീകരിച്ചു.
'അന്യഗ്രഹജീവികളെക്കുറിച്ച് കൂടുതൽ അറിയാൻ നിരവധി പേർ ശ്രമിക്കാറുണ്ട്. മനുഷ്യരെ പോലെയുള്ള ജീവികൾ അന്യഗ്രഹത്തിൽ ഉണ്ടാകുമോ എന്നത് സംബന്ധിച്ച സംശയമാണ് ഇതിന് പിന്നിൽ. അന്യഗ്രഹത്തിൽ ജീവൻ തേടുന്നത് ശാസ്ത്രലോകത്തിന്‍റെ പ്രധാന വിഷയങ്ങളിലൊന്നാണ്. കൂടാതെ മറ്റ് ഗ്രഹങ്ങളിൽ ഭൂമിയ്ക്ക് സമാനമായ സാഹചര്യമുണ്ടോ? ഭൂതകാലത്ത് എപ്പോഴെങ്കിലും ജീവൻ നിലനിന്നിരുന്നോ? അതിന്‍റെ സാധ്യതകൾ...
എന്നിവയ്ക്കുള്ള ഉത്തരങ്ങളും ശാസ്ത്രലോകം തേടുന്നുണ്ട്. സ്ഥിരീകരണമില്ലെങ്കിലും പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടാകാമെന്നും അവർ മനുഷ്യരേക്കാളും ആയിരം വർഷങ്ങളുടെ പുരോഗമനം ചിലപ്പോള്‍ കൈവരിച്ചിട്ടുണ്ടാകാമെന്നും' എസ് സോമനാഥ് അഭിപ്രായപ്പെടുന്നു.
അന്യഗ്രഹ ജീവികൾ തീർച്ചയായും ഭൂമിയിലേയ്ക്ക് എത്തിയിരിക്കാമെന്ന് അദ്ദേഹം പറയുന്നു. ചിലപ്പോൾ ഈ പരിപാടി പോലും അവർ കാണുന്നുണ്ടാകാം. നമ്മെക്കാൾ ആയിരം വർഷം പുരോഗമനപരമായ ഒരു സമൂഹമോ അന്യഗ്രഹ വ്യവസ്ഥിതിയോ ഉണ്ടാകും. അവർ നമ്മുടെ പോഡ്‌കാസ്റ്റ് ശ്രദ്ധിക്കുന്നുണ്ടാകണം," നമ്മേക്കാൾ ആയിരക്കണക്കിന് വർഷങ്ങൾ മുന്നിലാണെങ്കിൽ അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിച്ചിട്ടുണ്ടെന്നതിൽ "സംശയമില്ല.
എന്നിരുന്നാലും, ഒരിക്കലും അവരുമായി സമ്പർക്കം പുലർത്തരുതെന്ന് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു, കാരണം മനുഷ്യരിൽ നിന്ന് തികച്ചും വ്യത്യസ്തമായി പരിണമിച്ചിരിക്കുന്നു അന്യഗ്രഹ ജീവികളുടെ ജനിതക ഘടന നമുക്ക് വിനാശകരമാകാം.
https://www.facebook.com/Malayalivartha