ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം സെപ്തംബർ 18 ന് ....ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല
ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം സെപ്തംബർ 18 ന് നടക്കാൻ പോവുകയാണ് . ലോകത്തിന്‍റെ വിവിധ ഭാഗത്ത് നിന്നുള്ള ശാസ്ത്രജ്ഞര്‍ അതീവ പ്രധാന്യത്തോടെയാണ് ചന്ദ്രഗ്രഹണത്തെ കാത്തിരിക്കുന്നത്. ലോകമെമ്പാടും ഈ വർഷം സംഭവിക്കുന്ന രണ്ടാമത്തെ ചന്ദ്രഗ്രഹണമാണിത്. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി എത്തുകയും ചന്ദ്രനിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇത് സാധാരണയായി ചന്ദ്രനെ ഇരുണ്ടതാക്കുന്നു, ചിലപ്പോൾ ചന്ദ്രന് ചുവപ്പ് കലർന്ന നിറമായിരിക്കും.തെളിഞ്ഞ കാലാവസ്ഥയും സമയവും അനുസരിച്ച് ചന്ദ്രഗ്രഹണം സാധാരണയായി എല്ലായിടത്തും ദൃശ്യമാകും. എന്നാൽ ഈ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഈ ചന്ദ്രഗ്രഹണം കാണാൻ അവസരം ലഭിക്കും.പൗര്‍ണമിയില്‍ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. എന്താണ് ചന്ദ്രഗ്രഹണം
ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുന്നതാണ് ഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നതാണ് ചന്ദ്രഗ്രഹണം. പൂർണചന്ദ്ര ദിനത്തിലാണ് ചന്ദ്രഗ്രഹണം ഉണ്ടാവുക. ഭ്രമണപഥത്തിൽ, ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥിതിയിലാണു (പെരിജീ) ചന്ദ്രൻ. അതിനാൽ വലുപ്പം കുറഞ്ഞ പൂർണചന്ദ്രനാകും അനുഭവപ്പെടുക. പൗർണമി ദിവസം ഭൂമി ഇടയിലും സൂര്യൻ, ചന്ദ്രൻ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേർരേഖയിൽ വരുന്നു. ഈ അവസരത്തിൽ ചന്ദ്രനിൽ പതിയ്‌ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രൻ ഭൂമിയുടെ നിഴലിലാവുകയും ചെയ്യും. ഇപ്രകാരം ചന്ദ്രൻ ഭൂമിയുടെ നിഴലിനുള്ളിലാകുന്നതാണ് ചന്ദ്രഗ്രഹണം എന്ന പ്രതിഭാസം. എന്നാൽ എല്ലാ പൗർണമിയിലും ചന്ദ്രഗ്രഹണം സംഭവിക്കില്ല. കാരണം. ഭൂമി, സൂര്യൻ, ചന്ദ്രൻ ഇവ കൃത്യം നേർരേഖയിൽ വന്നാൽ മാത്രമാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.
ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ? എന്ന ചോദ്യവും ഉയരുന്നുണ്ട് . നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്. ചന്ദ്രനിൽ നിന്നുള്ള വെളിച്ചം വളരെ തീവ്രത കുറഞ്ഞതും ദോഷകരമല്ലാത്തതുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം കാണുന്നതിന് യാതൊരു തടസ്സവുമില്ല.
അതേ സമയം ഭൂമിയെ ലക്ഷ്യം വച്ച് വരുന്ന അതിഭീമന്‍ ഛിന്നഗ്രഹമായ 2024 ഒഎൻ ഭൂമിയ്ക്ക് അരികിലേക്ക് എന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുന്നത്. സെപ്തംബർ 15 ാം തീയതിയാണ് ഇത് ഭൂമിയ്ക്ക് അടുത്തുകൂടെ കടന്നുപോകുക. ഇതിന്റെ സഞ്ചാരപാത നിലവിൽ നിരീക്ഷിച്ചുവരികയാണ്. ഭൂമിക്ക് ഭീഷണിയാവാൻ സാധ്യത കുറവാണെങ്കിലും നാസ കനത്ത ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. 720 അടി വ്യാസമുള്ള ഛിന്നഗ്രഹമാണിത്. മണിക്കൂറിൽ 25,000 മൈൽ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം.
ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 620,000 മൈൽ അകലമുണ്ടാകും 2024 ഒഎൻഉം ഭൂമിയും തമ്മിൽ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിൻറെ 2.6 ഇരട്ടി വരും ഈ അകലം. എങ്കിലും 2024 ഒഎൻ ഛിന്നഗ്രഹത്തിൻറെ സഞ്ചാരപഥത്തിൽ വരുന്ന നേരിയ വ്യത്യാസം പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഭൂമിക്ക് സൃഷ്ടിക്കും എന്നതിനാൽ നാസ കടുത്ത ജാഗ്രതയിലാണ്. നാസയുടെ കാലിഫോർണിയയിലുള്ള ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിയാണ് 2024 ON ഛിന്നഗ്രഹത്തിൻറെ സഞ്ചാരപാത പിന്തുടരുന്നത്. ഇതിനായി അത്യാധുനിക ഒപ്റ്റിക്കൽ ടെലസ്‌കോപ്പുകളും റഡാറുകളും ഉപയോഗിക്കുന്നു. 2024 ONന്റെ വലിപ്പം, ആകൃതി, ഘടന തുടങ്ങിയവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇതുവഴി ജെറ്റ് പ്രൊപൽഷ്യൻ ലബോറട്ടറിക്കാവും. 2024 ONനെ കുറിച്ച് പഠിക്കുന്നതിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയും വിവിധ സർവകലാശാലകളും നാസയുമായി സഹകരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha