നാളെ ഛിന്നഗ്രഹം ഭൂമിയിൽ ഉരസുമോ
മുക്ക് ജീവിക്കാന്‍ ഒരേയൊരു ഭൂമി മാത്രമേയുള്ളൂ ....മനുഷ്യരാശി നേരിടുന്ന യഥാര്‍ത്ഥ ഭീഷണിയാണ് വലിയ ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയെന്ന് ഇസ്രോ മേധാവി എസ്.
ഭൂമിയെ ലക്ഷ്യം വച്ച് വരുന്ന അതിഭീമന്‍ഛിന്നഗ്രഹമായ 2024 ഒഎൻ ഭൂമിയ്ക്ക് അരികിലേക്ക് എന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സെപ്തംബർ 15 ാം തീയതിയാണ് ഇത് ഭൂമിയ്ക്ക് അടുത്തുകൂടെ കടന്നുപോകുക. ഇതിന്റെ സഞ്ചാരപാത നിലവിൽ നിരീക്ഷിച്ചുവരികയാണ്. ഭൂമിക്ക് ഭീഷണിയാവാൻ സാധ്യത കുറവാണെങ്കിലും നാസ കനത്ത ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.720 അടി വ്യാസമുള്ള ഛിന്നഗ്രഹമാണിത്.
മണിക്കൂറിൽ 25,000 മൈൽ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 620,000 മൈൽ അകലമുണ്ടാകും 2024 ഒഎൻഉം ഭൂമിയും തമ്മിൽ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിൻറെ 2.6 ഇരട്ടി വരും ഈ അകലം. എങ്കിലും 2024 ഒഎൻ ഛിന്നഗ്രഹത്തിൻറെ സഞ്ചാരപഥത്തിൽ വരുന്ന നേരിയ വ്യത്യാസം പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഭൂമിക്ക് സൃഷ്ടിക്കും എന്നതിനാൽ നാസ കടുത്ത ജാഗ്രതയിലാണ്. സത്യത്തിൽ എന്താണ് ഛിന്നഗ്രഹം? അത് ഭൂമിയില്‍ പതിച്ചാല്‍ വംശനാശം സംഭവിക്കുമോ?
എന്താണ് ഛിന്നഗ്രഹം? അത് ഭൂമിയില്‍ പതിച്ചാല്‍ വംശനാശം സംഭവിക്കുമോ?
സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ അഥവാ ആസ്റ്ററോയ്ഡ്. ഭൂമിയിലെ ഒരു നഗരത്തോളം വലുപ്പം മാത്രമേ ചിന്നഗ്രഹത്തിന് ഉണ്ടാവുകയുള്ളൂ.
ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയത്തിലാണ് ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത്. ദൂരദര്‍ശിനികളിലൂടെ നോക്കുമ്പോള്‍ ഒരു പ്രകാശ കേന്ദ്രമായാണ് ഇവയെ കാണുക. ഉരുണ്ടതും നീളമുള്ളതുമായ പല രൂപത്തിൽ ചിന്നഗ്രഹങ്ങളെ കാണാം. ചിലതിന് ഉപഗ്രഹങ്ങളുമുണ്ടാകും. ഛിന്നഗ്രഹത്തെക്കുറിച്ചുള്ള പഠനം ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവുകള്‍ക്ക് സഹായകരമാകും.
https://www.facebook.com/Malayalivartha