ഒരു ബഹുനില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഭീമാകാരന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് അരികിലൂടെ...! മുന്നറിയിപ്പുമായി നാസ..!
ഒരു ബഹുനില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഭീമാകാരന്‍ ഛിന്നഗ്രഹംഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി നാസ. 290 അടിയാണ് '2024 എസ്‌സി' (Asteroid 2024 SC) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്‍റെ വ്യാസം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ 1,010,000 മൈല്‍ (1,625,437 കിലോമീറ്റര്‍) ആയിരിക്കും 2024 എസ്‌സി ഛിന്നഗ്രഹത്തിന്‍റെ സ്ഥാനം.
ഇന്ന് സെപ്റ്റംബര്‍ 29ന് നാല് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്നുണ്ട്. ഒരു വീടിന്‍റെ വലിപ്പമുള്ള 2024 എസ്‌യു1 ആണ് ഇവയിലൊന്ന്. 59 അടിയാണ് വ്യാസം. ഭൂമിക്ക് 1,180,000 മൈല്‍ അടുത്തുകൂടെയാവും ഇത് സഞ്ചരിക്കുക. 30 അടി വ്യാസം കണക്കാക്കുന്ന 2024 എസ്‌കെ എന്ന ഛിന്നഗ്രഹമാണ് മറ്റൊന്ന്. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ ഭൂമിയും ഈ ഛിന്നഗ്രഹവും തമ്മിലുള്ള അകലം 1,320,000 മൈലായിരിക്കും. ഭൂമിക്ക് 1,410,000 മൈല്‍ വരെ അടുത്തെത്തുന്ന, 57 അടി വ്യാസം കണക്കാക്കുന്ന ഛിന്നഗ്രഹമാണ് ഇവയില്‍ മൂന്നാമത്തേത്. ഭൂമിക്ക് 1,500,000 മൈല്‍ അകലെ കൂടി സഞ്ചരിക്കാനിരിക്കുന്ന 2024 എസ്‌ഇ2വാണ് നാലാമത്തെ ഛിന്നഗ്രഹം. 46 അടി വ്യാസമാണ് ഇതിന് നാസ കണക്കാക്കുന്നത്.
എന്നാല്‍ ഈ അഞ്ച് ഛിന്നഗ്രഹങ്ങളും ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ കടന്നുപോകും എന്ന് കണക്കാക്കുന്നു. ഭൂമിക്ക് 4.6 മില്യണ്‍ മൈല്‍ (75 ലക്ഷം കിലോമീറ്റര്‍) അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ അകലത്തിലെത്തുന്ന 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാറുള്ളൂ. നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയാണ് ഇത്തരം ബഹിരാകാശ വസ്‌തുക്കളെ കുറിച്ച് പഠിക്കുന്നതും അവയുടെ പാത കൃത്യമായി നിരീക്ഷിക്കുന്നതും.
https://www.facebook.com/Malayalivartha