മില്‍റ്റന്‍ കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ആശങ്കകളും ഏറെ
മില്‍റ്റന്‍ കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ആശങ്കകളും ഏറെയായിരിക്കുകയാണ്. 1900 ന് ശേഷം വരുന്ന ഏറ്റവും ശക്തവും നാശകാരിയുമായ കൊടുങ്കാറ്റാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരിക്കുന്നത്. അന്ന് കാറ്റഗറി 4 ല്‍ പെട്ട ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ ആഞ്ഞടിച്ചപ്പോള്‍ ടെക്സാസിലെ ദ്വീപ് നഗരമായ ഗാല്‍വസ്റ്റനില്‍ പൊലിഞ്ഞത് 8000 ജീവനുകളായിരുന്നു. നഗരത്തിലെ മൊത്തം ജനസംഖ്യ അന്ന് 40,000 മാത്രമായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം.
അന്ന് 15 അടി ഉയരത്തില്‍ വരെ കൊടുങ്കാറ്റ് ആഞ്ഞടിഉച്ചപ്പോള്‍ 3,600 ഓളം കെട്ടിടങ്ങളാണ് നാശങ്ങള്‍ ഏറ്റുവാങ്ങിയത്. ഇന്നത്തെ മൂല്യമനുസരിച്ച് ഏകദേശം 26 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് അന്നുണ്ടായത്. കാറ്റഗറി 4 ല്‍ ഉള്‍പ്പെടുന്ന മില്‍റ്റനും 15 അടി ഉയരത്തില്‍ വരെ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍, 1900 നെ അപേക്ഷിച്ച് മെച്ചപ്പെട്ട മുന്നറിയിപ്പ് നല്‍കല്‍ സംവിധാനങ്ങളും, അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ കൂടുതല്‍ കാര്യക്ഷമമായ തന്ത്രങ്ങളും ഉണ്ടെന്നുള്ളത് ഒരു ആശ്വാസം തന്നെയാണ്. ഗ്രെയ്റ്റ് ഗാല്‍വസ്റ്റണ്‍ ആഞ്ഞടിച്ച കാലത്ത്, കൊടുങ്കാറ്റ് പ്രവചനവും അനുബന്ധ പ്രവര്‍ത്തനങ്ങളുമൊക്കെ ശൈശവാവസ്ഥയിലായിരുന്നു.
അന്ന് ഒഴിപ്പിക്കല്‍ എന്നൊരു പരിപാടി ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. മാത്രമല്ല, ഇന്ന് പിന്തുടരുന്ന ആധുനിക മാനദണ്ഡങ്ങള്‍ ഉപയോഗിച്ചായിരുന്നില്ല അന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.അതുകൊണ്ടൊക്കെ തന്നെയാണ് അന്ന് മരണനിരക്കും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വളരെയേറെ വര്‍ദ്ധിച്ചത്. അത്രയും ഭീകരമായ ഒരു സാഹചര്യം ഇപ്പോള്‍ ആവര്‍ത്തിക്കുമെന്ന് കരുതാനും കഹ്ശിയില്ല.
മില്‍റ്റന്റെ അഗമനം അറിഞ്ഞയുടന്‍ തന്നെ ഫ്‌ലോറിഡയിലെ 67 കൗണ്ടികളില്‍ 51 ലും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതുപോലെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്തു നിന്നും ഏതാണ് 10 ലക്ഷം പേരോടാണ് ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മില്‍റ്റന്‍ കൊടുങ്കാറ്റും ഗ്രെയ്റ്റ് ഗാല്‍വസ്റ്റനെ പോലെ മെക്സിക്കോ കടലിടുക്കില്‍ ജന്മംകൊണ്ട്, തികച്ചും അസാധാരണമായ രീതിയില്‍ പടിഞ്ഞാറു നിന്നും കിഴക്കോട്ട് യാത്ര തിരിച്ചിരിക്കുകയാണ്.. ഈ സഞ്ചാരപാത തികച്ചും വിരളമായി മാത്രം വായുപ്രവാഹങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്
ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ നഗരത്തെ പിടിച്ചുകുലുക്കിയ സമയത്ത് നഗരം ഒരു പ്രധാന തുറമുഖമായി വളരാനുള്ള ശ്രമത്തിലായിരുന്നു.എന്നാല്‍, മനിക്കൂറില്‍ 140 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് തീര്‍ത്ത നാശങ്ങള്‍ ഏറെ വലുതായിരുന്നു. ഏതാണ് 12 വര്‍ഷത്തോളമെടുത്തു തകര്‍ന്നടിഞ്ഞ നഗരം വീണ്ടും കെട്ടിപ്പടുക്കൂവാന്‍. ടെക്സാസില്‍ പ്രവേശിച്ച ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ പിന്നീട് ഓക്ലഹോമയിലെക്കും കന്‍സാസിലേക്കും നീങ്ങി. പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ഗ്രെയ്റ്റ് ലേക്സിനു മുകളിലൂടെ കാനഡയിലേക്ക് പോവുകയും ചെയ്തു.
എന്നാല്‍, മില്‍റ്റന്‍, കടലിടുക്കിന് മുകളില്‍ രൂപം കൊണ്ട ഉടന്‍ തന്നെ ഫ്‌ലോറിഡ ലക്ഷ്യമാക്കി നീങ്ങുകയായിരിക്കും ചെയ്യുക. ഇത് വളരെ അസാധാരണമായ ഒന്നാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനു മുന്‍പ് 1998 ല്‍ എത്തിയ മിറ്റ്ച്ച് കൊടുങ്കാറ്റും 2017 എ എമിലിയുമാണ് ഈ പാത പിന്തുടര്‍ന്നിട്ടുള്ളത്. മിറ്റ്ച്ച് 40 മില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും രണ്ടു പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തപ്പോള്‍ എമിലി, ഫ്‌ലോറിഡ തീരത്ത് വരുത്തിവെച്ചത് 10 മില്യന്‍ ഡോളറിന്റെ നഷ്ടമായിരുന്നു. എന്നാല്‍, ആരുടെയും ജീവനെടുക്കാതെയായിരുന്നു എമിലി മടങ്ങിപ്പോയത്.
https://www.facebook.com/Malayalivartha