ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...
കോളേജ് ഫുട്‌ബോള്‍ ടീമിന് വേണ്ടി പന്തുമായി മുന്നേറുമ്പോള്‍ ആത്മവിശ്വാസമായിരുന്നു പിപി ദിവ്യയുടെ മുഖത്ത്. പിന്നീട് എസ് എഫ് ഐ രാഷ്ട്രീയത്തിലൂടെ കണ്ണൂരിലെ സിപിഎം മുഖമായി. പിണറായി വിജയന്റെ വിശ്വസ്ത ടീമില്‍ ഇടം നേടി മൂന്ന് ടേമില്‍ ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചെത്തി. ഹാട്രിക് വിജയത്തില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനവുമെത്തി. ഇതോടെ കണ്ണൂരിലെ സിപിഎം പ്രമുഖയായി പിപി ദിവ്യ. ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച മുഖവുമായി ദിവ്യ രാഷ്ട്രീയ പടവുകള്‍ ഒന്നൊന്നായി കയറി. അവസാനം നവീന്‍ ബാബുവിനെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ച് തളര്‍ത്തി. അങ്ങനെ ആ ജീവന്‍ പൊലിഞ്ഞു. പിന്നെ 15 ദിവസം ദിവ്യയ്ക്ക് ഒളി ജീവിതമായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം എതിരായപ്പോള്‍ കീഴടങ്ങാന്‍ കാറില്‍ കയറി. അവിടെ നിന്നും എത്തിയത് ജയിലില്‍. ഈ വഴിയില്‍ പോലും ദിവ്യയുടെ മഖുത്ത് ആത്മവിശ്വാസവും പുഞ്ചിരിയും ഉണ്ടായിരുന്നു. പിണറായി വിജയന്റെ അതേ കളരിയിലെ രാഷ്ട്രീയ പഠനം ദിവ്യയെ എന്തും നേരിടാനുള്ള മാനസിക കരുത്ത് നല്‍കിയെന്നതിന് തെളിവ്. ഒരു സാധു മനുഷ്യന്റെ ജീവനെടുത്ത കുറ്റത്തിന് ജയിലിലേക്ക് പോകുമ്പോഴും മുഖത്തുള്ള പുഞ്ചിരി എല്ലാ സംവിധാനങ്ങളേയും വെല്ലുവിളിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്ന് ദിവ്യ പറഞ്ഞു വയ്ക്കുന്നതിന് തുല്യമാണ്.
ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് അംഗമായി തുടരാന്‍ നിയമപരമായി തടസ്സങ്ങളില്ല. നവീന്റെ മരണം ഉയര്‍ത്തിയ വിവാദങ്ങളെ തുടര്‍ന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ രാജിവച്ചിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്ത് അംഗം എന്ന സ്ഥാനം രാജിവച്ചിട്ടില്ല. 1994 ലെ കേരള പഞ്ചായത്തിരാജ് നിയമത്തില്‍ ജനപ്രതിനിധികളുടെ അയോഗ്യത പ്രതിപാദിക്കുന്ന വകുപ്പ് 35 പ്രകാരം, അയോഗ്യരാകണമെങ്കില്‍ കോടതി ശിക്ഷിക്കണം. രേഖാമൂലം അറിയിപ്പു നല്‍കാതെ തുടര്‍ച്ചയായി ജില്ലാ പഞ്ചായത്തിന്റെയോ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയോ 3 യോഗങ്ങളില്‍നിന്നു വിട്ടുനിന്നാലും അയോഗ്യതയ്ക്കു സാധ്യതയുണ്ട്. നിയമപോരാട്ടം നീണ്ടുപോകുകയും അതു യോഗങ്ങളില്‍ പങ്കെടുക്കാന്‍ തടസ്സമാകുകയും ചെയ്താല്‍ ഇത്തരമൊരു പരാതി ഭാവിയില്‍ ഉയര്‍ന്നേക്കാം. അല്ലാത്ത പക്ഷം ജില്ലാ പഞ്ചായത്ത് അംഗമായി ദിവ്യ തുടരും. ആ കാലാവധി പൂര്‍ത്തിയായാല്‍ രക്ഷിക്കാന്‍ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണഭൂതനായ നേതാവുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തന്റെ രാഷ്ട്രീയ ഭാവി കൂമ്പടയില്ലെന്ന അമിത ആത്മവിശ്വാസം ദിവ്യയ്ക്ക് ഇപ്പോഴുമുണ്ട്. ആ ചിരിയാണ് അറസ്റ്റിലാകുമ്പോഴും മുഖത്ത് നിറഞ്ഞതെന്ന് വ്യക്തം.
https://www.facebook.com/Malayalivartha