ബ്ര്യൂണെയ് രാജാവിന്റെ കൊട്ടാരം : ടോയ്‌ലറ്റുപോലും സ്വർണം കൊണ്ട്
ആഡംബരത്തിന്റെ അവസാന വാക്കായി ബ്ര്യൂണെയ് രാജാവിന്റെ കൊട്ടാരം
പണം ധാരാളമുണ്ടെങ്കില്‍ ചിലവഴിക്കാന്‍ കൊട്ടാര സദൃശങ്ങളായ വീടുകൾ വെക്കുന്നവരുണ്ട്. . എന്നാല്‍ സ്വര്‍ണ ടോയ്‌ലറ്റ് ആയാലോ? ബ്ര്യൂണെയ് രാജാവിന്റെ കൊട്ടാരത്തിലെ ടോയ്‌ലറ്റ് പോലും സ്വര്‍ണത്തില്‍ പൊതിഞ്ഞതാണ്. ബാത്ത് റൂമിന്റെ ഇന്റീരിയറും സ്വർണം തന്നെ .
ബ്രൂണയ് രാജാവ് ഹസനല്‍ ബോല്‍ക്കെയ്‌നി ഉപയോഗിക്കുന്ന മൊബൈൽ ഫോണും സ്വർണമാണ്.
ഒരു കുടുംബത്തിന് ഉപയോഗിക്കാനായി നിർമിച്ചതിൽ ലോകത്തിലെ ഏറ്റവും വലിയ വീടാണ് ഇത്. 1788 റൂമുകളാണ് ഈ കൊട്ടാരത്തിനുള്ളത്. 257 ബാത്ത് റൂമും,അഞ്ച് സ്വിമ്മിങ്ങ് പൂളും 110 കാർ ഗ്യാരേജും ഉള്ള ഈ കൊട്ടാരത്തിൽ 1500 പേർക്ക് താമസിക്കാം.
2152,782 സ്കോയർ ഫീറ്റ് വിസ്തീർണമുള്ള വീടിന്റെ മതിപ്പ് വില 1.4 ബില്ല്യൻ ഡോളറാണ്
കൊട്ടാരത്തിനുള്ളിൽ വെച്ച് നടത്തിയ രാജാവിന്റെ മകളുടെ ആഡംബര വിവാഹത്തിന്റെ ഫോട്ടോകൾ പുറത്ത് വന്നതോടെയാണ് കൊട്ടാരത്തിലെ ആഢംബരങ്ങൾ പുറം ലോകമറിഞ്ഞത്.
600 റോള്‍സ് റോയിസ് കാറുകള്‍ ആണ് സുല്‍ത്താന്റെ ശേഖരത്തിലുള്ളത്. കൂടാതെ 450 ഫെരാരി കാറുകളും സ്വര്‍ണത്തില്‍ ഇന്റീരിയര്‍ തീര്‍ത്ത ജെംബോ ജെറ്റ് വിമാനവും സുല്‍ത്താനുണ്ട്.
ദോഷം പറയരുതല്ലോ, കൊട്ടാരം പോലുള്ള വീട് മാത്രമല്ല രാജാവിനുള്ളത്, വീടിനോട് അനുബന്ധിച്ച് ആഢംബരത്തില്‍ നിര്‍മിച്ച പള്ളിയും ഉണ്ട്.
https://www.facebook.com/Malayalivartha