ഭർത്താവിന്റെ ബെഡ്‌റൂമിൽ നിന്നുള്ള ദൃശ്യം കാമുകിയുടെ ഇൻസ്റ്റാഗ്രാമിൽ; പിന്നെ സംഭവിച്ചത്
ഒരു വൈറൽ ഫോട്ടോ വിവാഹമോചനത്തിലെത്തിയപ്പോൾ. പ്രകാശത്തിൽ കുളിച്ചുനില്ക്കുന്ന ഹൈവേയുടെ ചിത്രം. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പ്രകാശത്തിൽ കുളിച്ചുനില്ക്കുന്ന ഹൈവേയുടെ ചിത്രം. കാഴ്ചയിൽ അതി മനോഹരം. കാമുകിയുടെ ഒരു തമാശ ഇത്രയേറെ പൊല്ലാപ്പുണ്ടാക്കുമെന്ന് നാസർ കരുതിയിരിക്കില്ല. യൂലിയ അഗ്രനോവിച്ച് എന്ന യുവതിയാണ് ഒറ്റ ഫോട്ടോ കാരണം ഭർത്താവ് നാസർ ഗ്രൈൻകോയിൽ നിന്ന് വിവാഹമോചനം വാങ്ങിയത്.
ഇൻസ്റ്റഗ്രാം പരിശോധിച്ചപ്പോഴാണ് ഈ ചിത്രം യൂലിയയുടെ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ സംശയം തോന്നി. ചിത്രം പങ്കുവച്ച യുവതിയുടെ പ്രൊഫൈലിൽ കയറി പരിശോധിച്ചപ്പോൾ കൂടുതൽ ചിത്രങ്ങൾ . ആ സത്യം അവർ മനസിലാക്കി. തന്റെ ബെഡ്റൂം വിൻഡോയിൽ നിന്നും മാത്രം എടുക്കാൻ സാധിക്കുന്ന ചിത്രങ്ങളായിരുന്നു അവ. ഇതോടെ ഭർത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് യൂലിയയ്ക്ക് ബോധ്യമായി. ഒട്ടും വൈകാതെ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഇവർ നിയമപരമായി നീങ്ങുകയും ചെയ്യുകയായിരുന്നു.
ഭർത്താവിന്റെ കാമുകി പങ്കുവെച്ച ചിത്രത്തിനു താഴെ മനോഹരമായ ഒരു കമന്റ് യൂലിയ പങ്കുവെച്ചിരുന്നു. "എന്റെ ഭർത്താവിന്റെ ബെഡ്‌റൂമിൽ നിന്നുള്ള മനോഹരമായ ദൃശ്യം' എന്നാണ് ഇവർ എഴുതിയത്. യൂലിയയുടെ പിണക്കം മാറാൻ നാസർ പല നന്പരുകൾ എടുത്തെങ്കിലും ഇവർ കുലുങ്ങിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാസറിന് പല കാമുകിമാരുമുണ്ടെന്ന് യൂലിയ കണ്ടെത്തി.
ഈ നൂറ്റാണ്ടിലെ ഏതൊരാളും ചെയ്യുന്നതുപോലെ രാവിലെ ഞാൻ ബ്രൗസ് ചെയ്തു. അപ്പോഴാണ് ഈ ചിത്രം എന്റെ കണ്ണിൽ പെട്ടത്. യൂലിയ പറയുന്നു.
സംഭവം വൈറലായതിനെ തുടർന്ന് തന്റെ അനുഭവം ഒരു റഷ്യൻ ചാനലുമായി യൂലിയ പങ്കുവെച്ചിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് നാസർ ഇതുവരെയും പ്രതികരിച്ചിട്ടില്ല
https://www.facebook.com/Malayalivartha