മനുഷ്യമുഖമുള്ള നായക്കുട്ടി ! ഒരു വയസുകാരന്‍ യോഗിയുടെ മുഖം നവമാധ്യമങ്ങളിൽ വൈറലാകുന്നു
ചാന്തൽ ടെസ്‌ജെഡിൻസ് തന്റെ വളർത്തുനായകളായ 'യോഗി' യുടെയും 'ഡാരിയ' യുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എന്നാൽ ആ പോസ്റ്റ് അവർ പ്രതീക്ഷച്ചതിലും ഒരുപാടു ലൈക്കുകളും കമന്റുകളും വാരിക്കൂട്ടാൻ തുടങ്ങി. യോഗിയുടെ മുഖത്തിന് മനുഷ്യരുടെ മുഖവുമായുള്ള സാധൃശ്യമായിരുന്നു അതിനു കാരണം.
ഒരു വയസുകാരന്‍ യോഗിയുടെ മുഖത്തിന് മനുഷ്യമുഖവുമായുള്ള സാദൃശ്യം ചൂണ്ടിക്കാട്ടി ചാന്തലിന്റെ സുഹൃത്ത് ചിത്രം ഷെയര്‍ ചെയ്തതോടെയാണ് ഇന്റര്‍നെറ്റില്‍ ഈ സുന്ദരന്‍ താരമായി മാറിയത്.
സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ ലോകമാധ്യമങ്ങൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾ യോഗിയെ ഏറ്റെടുത്തു. എന്നാൽ യോഗിയുടെ മുഖം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന വിമര്‍ശനങ്ങളും ഇതോടൊപ്പം ഉയരുകയുണ്ടായി. ഒടുവിൽ ഇതിന് വിശദീകരണവുമായി ഉടമസ്ഥ ചാന്തൽ തന്നെ എത്തിയതോടെ യോഗിയുടെ യഥാര്‍ത്ഥമുഖം തന്നെയാണ് ഇതെന്ന് വ്യക്തമാവുകയായിരുന്നു.
എന്നാൽ രസകരമായ സംഭവം എന്തെന്നാൽ ഇതുവരെയും ചാന്തൽ യോഗിയുടെ 'മുനുഷ്യ മുഖം' ശ്രദ്ധിച്ചിട്ടില്ലെന്നാണ് പറയുന്നത്. യോഗിയുടെ ചിത്രം ഷെയര്‍ ചെയ്യുന്നതിനൊപ്പം തന്നെ ചിലര്‍ ഇതിന് സെലിബ്രിറ്റികളുടെ സാദൃശ്യങ്ങളും ചികഞ്ഞെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha