മകളെ പ്രേമിച്ചു, അവസാനം അമ്മയോടൊപ്പം ഒളിച്ചോടി, പെരുവഴിയിലായ യുവതി...
വിദേശത്ത് ജോലിചെയ്‌തിരുന്ന 23കാരനായ യുവാവ് നാട്ടിലെത്തിയപ്പോള്‍ അയല്‍വാസിയായ പെണ്‍കുട്ടിയോട് വല്ലാത്തൊരു പ്രേമം. മനസിലുള്ളത് ആ കുട്ടിയോട് തുറന്നു പറഞ്ഞു. കുട്ടിക്കാവട്ടെ യുവാവിനോട് യാതൊരു താത്‌പര്യവുമില്ല. അവള്‍ അവളുടെ അമ്മയോട് കാര്യ പറഞ്ഞു. യുവാവിന്റെ ഫോണില്‍ അമ്മ വിളിച്ച് അവനെ താക്കീത് ചെയ്‌തു. എന്നാല്‍ ആ താക്കീത് വില പോയില്ലെന്ന് മാത്രമല്ല അമ്മയ്‌ക്ക് ആ പയ്യനോട് എന്തോ ഒരു താത്‌പര്യവും തോന്നി. പിന്നെ മകളെവിട്ട് അമ്മയുടെ ഫോണിലായി വിളി. അങ്ങനെ ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തു. അങ്ങനെ 23 കാരനായ യുവാവും 40 വയസുള്ള അമ്മയും ഒളിച്ചോടി.
വള്ളിക്കുന്നം സ്വദേശിനിയായ അവരെ തിരക്കി പോലീസ് നാലുപാടും പോയി. അങ്ങനെയാണ് കന്യാകുമാരിയില്‍ ഇരുവരുമുണ്ടെന്നറിഞ്ഞത്. വളരെ പരിശ്രമിച്ച് യുവാവിനെയും 40 കാരിയേയും കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ ഭാര്യയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറാകാതെ വന്നതോടെ 40കാരി വീട്ടില്‍ നിന്നും ആഭരണങ്ങളും വസ്‌ത്രങ്ങളുമെടുത്ത് വീട്ടില്‍നിന്നിറങ്ങി. എന്നാല്‍ അപ്പോഴേക്കും യുവാവിനെ ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. അതോടെ യുവതി പെരുവഴിയിലായി.
https://www.facebook.com/Malayalivartha