ആശാന് രക്ഷയില്ല, ആ പ്രസംഗം മണിയാശാന്റേതു തന്നെ
സി.പി.എം. ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണിയുടെ വിവാദപ്രസംഗം മണിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ശബ്ദസാമ്പിള്‍ പരിശോധിച്ച തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബാണ് സ്ഥിരീകരണം നല്‍കിയത്. ശബ്ദവും ചുണ്ടുകളുടെ ചലനവും താരതമ്യപ്പെടുത്തുന്ന ലിപ് മൂവ്മെന്റ് ടെസ്റ്റിലാണ് പ്രസംഗം മണിയുടേതെന്ന് തെളിഞ്ഞത്.
എതിരാളികളെ പട്ടിക തയ്യാറാക്കി പാര്‍ട്ടി കൊന്നിട്ടുണ്ടെന്നാണ് 2012 മെയ് 25ന് മണി മണക്കാട്ട് പ്രസംഗിച്ചത്. ഇതേത്തുടര്‍ന്നാണ് തൊടുപുഴ പോലീസ് കേസെടുത്തത്. എന്നാല്‍ , ഈ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളിയതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞത്.
https://www.facebook.com/Malayalivartha