പള്ളിമേടയിലെ പീഠനം ഓര്‍ത്തിഡോക്‌സ് സഭാ വൈദീകനെ കുടുക്കാന്‍ കേസെടുത്ത് പോലീസ്; നേരത്തേ സഭാ നേതൃത്ത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും വൈദീകനെ സ്ഥലം മാറ്റി കേസൊതുക്കി; ക്രിസ്തീയ സഭയില്‍ വൈദീകരുടെ പീഠന പരമ്പര
വര്‍ഷങ്ങള്‍ക്കുമുന്നില്‍ പള്ളിമേടയില്‍ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനെതിരെ പോലീസ് കേസെടുത്തു. മാവേലിക്കര ഭദ്രാസന പരിധിയിലെ പള്ളിയില്‍ 2014ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ വികാരിയായ ഫാ. ബിനു ജോര്‍ജിന് എതിരെ കായംകുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവംനടന്നതിനു പിന്നാലെ ഭര്‍ത്താവുമൊത്ത് യുവതി ഭദ്രാസനാധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ബിനു ജോര്‍ജ് എന്ന വൈദികനെതിരെ അന്ന് കുടുമ്പം കേസ് കൊടുത്തിരുന്നെങ്കിലും വൈദീകനെ റാന്നിയിലേക്ക് മാറ്റിയശേഷം കേസിനെ പൂര്‍ണമായി ഒതുക്കി തീര്‍ക്കാനാണ് സഭാ നേതൃത്വം ചെയ്തത്. ഈ ഇടെ കേട്ടുവരുന്ന ലൈഗീകാരോപണങ്ങളിലെല്ലാം സഭാ നേതൃത്വങ്ങള്‍ക്ക് പരാതി പോയിട്ടുണ്ട് എന്നാല്‍ സഭാ നേതൃത്വം വൈദീകരെ പിരിച്ചുടുകയോ ഒന്നും ചെയ്യാതെ അവര്‍ക്ക അനുകൂലമായ നിലപാടെടുത്ത് വെറുമൊരു സ്ഥലംമാറ്റമായി മാത്രം മാറ്റുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. ഇത് സഭയുടെ അനാസ്ഥതന്നെയാണ്. എങ്കിലും വൈദീകന്‍ ഈ ഞരമ്പു രോഗം നിര്‍ത്താന്‍ തയ്യാറാകാതെ് ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശം അയക്കുകയും അപവാദപ്രചാരണം നടത്തുകയും ചെയ്തതോടെയാണ് യുവതി വീണ്ടും ശക്തമായ രീതിയില്‍ പൊലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha