സംസ്ഥാനത്ത് 30 ഗ്രാമ കോടതികള്‍ സ്ഥാപിക്കുമെന്ന് കെ.എം.മാണി
വലിയൊരു ശതമാനം കേസുകളും തീര്‍പ്പാകാതെ കെട്ടികിടക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ 30 ഗ്രാമ കോടതികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കെ.എം.മാണി. ധനകാര്യ വകുപ്പിനൊപ്പം സംസ്ഥാനത്തെ നിയമ വകുപ്പും കൊകാര്യം ചെയ്യുന്ന കെ.എം.മാണി മുഖ്യമന്ത്രിമാരുടേയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള വിജ്ഞാപനമായിട്ടുണ്ട്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഗ്രാമ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വൈകാതെ സ്വീകരിക്കുമെന്നെും മാണി യോഗത്തില്‍ അറിയിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗാണ് ഉല്‍ഘാടനം ചെയ്‌തത്.
38 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതികളാക്കിയിട്ടുണ്ട്. 27 ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളും, അഞ്ച് സായാഹ്ന കോടതികളും, ആറ് കുടുംബ കോടതികളും, സ്‌ത്രീകളുടേയും, കുട്ടികളുടേയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതിയും സ്ഥാപിക്കുമെന്നും മാണി അറിയിച്ചു. യോഗത്തില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്‌ജുള ചെല്ലൂരും പങ്കെടുത്തു.
രാജ്യത്തെ നിയമ വ്യവസ്ഥ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് യോഗം ഉല്‍ഘാടനം ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി.
https://www.facebook.com/Malayalivartha