യാമിനീ മാപ്പ്... അപ്പോള്‍ യാമിനി പറഞ്ഞത് ശരി! തന്റെ കൈയ്യൊടിച്ചു, അയാളുടെ കാലില്‍ വീണു, മകന്റെ സുഹൃത്തിന്റെ അമ്മയുള്‍പ്പെടെ പരസ്‌ത്രീ ബന്ധമുണ്ട്... മുഖത്തെ പാടോ!
ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആദ്യമേ പറഞ്ഞിരുന്നു പുള്ളിക്കാരന്റെ തൊഴില്‍ അഭിനയമാണെന്ന്, അത്‌കൊണ്ട് തന്നെ അയാള്‍ പറയുന്നത് പൂര്‍ണമായി വിശ്വസിക്കരുതെന്ന്. അതു തന്നെ സംഭവിച്ചു. വീണ്ടും മന്ത്രി പദത്തിലെത്താനായി യാമിനയെപ്പറ്റി പറഞ്ഞതെല്ലാം തെറ്റാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ സമ്മതിച്ചു. പാതിരാത്രിക്ക് പത്രക്കാരെ വിളിച്ചു വരുത്തി ആരോ എഴുതിക്കൊടുത്ത മാപ്പപേക്ഷ വായിച്ചു.
ഇപ്പോഴാണ് യാമിനി തന്റെ ഭാര്യയാണെന്നും ആ കുട്ടികള്‍ തന്റേതാണെന്നും ഓര്‍മ്മ വന്നത്. അതുകൊണ്ട് അവരുടെ ഭാവിയെ ഓര്‍ത്ത് മാപ്പും പറഞ്ഞു. ഗണേഷ് മന്ത്രി അന്ന് പറഞ്ഞതിന് ബലമേകാനായി പി.എ.മാരെക്കൊണ്ടും യാമിനിക്കെതിരെ പറയിച്ചു. ഒരാള്‍ പറഞ്ഞത് ചേച്ചി സാറിന് ചായപോലും ഇട്ടു കൊടുക്കില്ലെന്നാണ്. അതെല്ലാം നാട്ടുകാരെ ബോധ്യപ്പെടുത്തിയല്ലോ, മതി. അതിന്റെ പേരില്‍ താനും സഹപ്രവര്‍ത്തകരും നടത്തിയതെല്ലാം തെറ്റ് തന്നെ. അതിനും മാപ്പ്. ആകെ മാഫിയ എന്ന സിനിമാപേര് മാത്രമേ യാമിനിക്കറിയൂ. ആ നിലക്ക് യാമിനിക്ക് വനം മാഫിയയുമായ് ബന്ധമുണെന്ന് പറഞ്ഞതിനും മാപ്പ്. എല്ലാം കഴിഞ്ഞ് പതിവുപോലെ മുന്‍ മന്ത്രിയുടെ കണ്ണും നിറഞ്ഞു. പാവം ജനത്തിന്റേയും.
ജനത്തിന് അപ്പോഴും പിടികിട്ടാത്തത് എല്ലാ തെറ്റും തന്റേതാമെന്ന് സമ്മതിച്ച സ്ഥിതിക്ക് അള്ളി വാന്തിയ സിനിമാ മന്ത്രിയുടെ മുഖവും ഒരു മേക്കപ്പായിരുന്നോ? അതിനെപ്പറ്റി കമാന്ന് ഒരക്ഷരം മിണ്ടിയതുപോലുമില്ല. കാമുകിയുടെ ഭര്‍ത്താവിന്റെ കാലില്‍ രാജ്യം ഭരിക്കുന്ന മന്ത്രി വീണോ? ശരിക്കും അയാളാണോ പെരുമാറിയത്? മകന്റെ സുഹൃത്തിന്റെ അമ്മയുള്‍പ്പെടെ പരസ്‌ത്രീ ബന്ധമുണ്ടോ? യാമിനിയുടെ കൈ തല്ലിയൊടിച്ചത് പഴയ മന്ത്രി തന്നെയോ? സാരമില്ല. ഇതെല്ലാം ഒരു കുടുംബ പ്രശ്‌നമാണെന്നേ. പക്ഷേ ഈ കുടുബ പ്രശ്‌നം നാട്ടിലറിയിച്ചത് അവര്‍ തന്നെയല്ലേ?
https://www.facebook.com/Malayalivartha