അഭിനയം ഭേഷ്, ആദ്യം കേസൊതുക്കുക, പിന്നെ നിരപരാധിത്വം കൊട്ടിഘോഷിക്കുക, രണ്ടും നടന്നു, ഇനിയുള്ളത് മന്ത്രി പദം
ഇന്നലെ ചെയ്‌ത അബദ്ധത്തെപ്പറ്റി വിഷമിച്ചിരുന്നിട്ട് കാര്യമില്ല. ഗണേഷ്‌കുമാര്‍ പരിവര്‍ത്തനത്തിനൊരുങ്ങുകയാണ്. ആരോ ഉപദേശിച്ച നിയമോപദേശത്തില്‍ നഷ്‌ടപ്പെട്ടത് മന്ത്രി കസേര. അതെങ്ങനേയും വീണ്ടെടുക്കണം. കേസ് കൊടുത്തതാണ് യാമിനി പത്രക്കാരുടെ മുന്നില്‍ വരാന്‍ കാരണം. കേസ് കൊടുത്തത് കൊണ്ട് ഉദ്യേശിച്ച ഫലം കിട്ടിയില്ലെന്ന് മാത്രമല്ല കൈയ്യിലിരുന്ന മന്ത്രിസ്ഥാനം കൂടി പോയി. പൊതുജന മധ്യത്തില്‍ മോശം പേര് കോള്‍പ്പിക്കുകയും ചെയ്‌തു. ഇതൊക്കെയാണെങ്കിലും ആകെ അനുഗ്രഹമായത് മന്ത്രി എന്ന നിലയില്‍ ഗണേഷ്‌കുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്. ഇത്രയൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുപോലും തന്റെ വകുപ്പിനെപ്പറ്റി ആരും കുറ്റം പറയുന്നുമില്ല. മാത്രമല്ല അഴിമതിയുടെ പേരിലല്ലതാനും രാജിവച്ചതും. ഇക്കാരണങ്ങളാല്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഗണേഷ്‌കുമാര്‍.
ഗണേഷ്‌കുമാറിന്റെ അടുത്ത സുഹൃത്തുക്കളും ഗണേഷ്‌കുമാറിനെ എങ്ങനേയും മന്ത്രിസ്ഥാനത്ത് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിനായി യാമിനിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞൊതുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. 75 ലക്ഷം രൂപ യാമിനിയുടെ പേരില്‍ ഇടാത്തതിന്റെ പേരിലാണ് മുമ്പത്തെ കാരാര്‍ ഉടക്കിപ്പിരിഞ്ഞത്. ആ 75 ലക്ഷത്തിനും എത്രയോ മുകളിലാണ് മന്ത്രിസ്ഥാനമെന്ന് ഗണേഷ്‌കുമാര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ ആതുക കൊടുക്കാനും തയ്യാറായിരിക്കുകയാണ്.
പിന്നെ ആകെ അംഗീകരിക്കാന്‍ കഴിയാത്തത് യാമിനിയോട് മാപ്പ് പറയുകയെന്നുള്ളതാണ്. യാമിനിയോട് മാപ്പ് പറഞ്ഞാല്‍ അത് താന്‍ ചെയ്‌തത് തെറ്റും യാമിനി ചെയ്‌തത് ശരിയുമാകും. അതോടെ പൊതുജനമധ്യത്തില്‍ വില പോകും. കേസ് ഒഴിവായി കിട്ടാന്‍ ഗണേഷ്‌കുമാര്‍ മാപ്പും പറഞ്ഞു. നേരത്തേ പറഞ്ഞതുക കൊടുക്കാന്‍ ഗണേഷ്‌കുമാര്‍ തയ്യാറായിട്ടുണ്ട്. അതും യാമിനിയുടെ ഉത്തരവാദിത്വത്തില്‍ തന്നെ.
ഗാര്‍ഹിക പീഡനമായതിനാല്‍ ഉറപ്പായും സ്‌ത്രീയുടെ വാദമായിരുക്കും വിജയിക്കുക. എല്ലാം നഷ്‌ടപ്പെട്ട് ജയിലിലാകുന്നതിനേക്കാള്‍ നല്ലതല്ലേ ഒന്നും നഷ്‌ടപ്പെടാതെ മന്ത്രിയാകുക എന്നുള്ളത്.
ഗണേഷ്‌കുമാറിന്റെ മന്ത്രി കസേര തല്‍ക്കാലം ഒഴിഞ്ഞ് കിടക്കുകയാണ്. ഏതെങ്കിലും കോണ്‍ഗ്രസ്‌കാരന്‍ മന്ത്രിയായാല്‍ പിന്നെ രക്ഷയില്ല. അതിന് മുമ്പ് തിരിച്ചെത്തണം. ഇതിന് വിലങ്ങുതടിയാവുക പ്രതിപക്ഷവും, ബാലകൃഷ്‌ണപിള്ളയും, പി.സി. ജോര്‍ജുമായിരിക്കും. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ ഒരുപക്ഷേ എംഎല്‍എ സ്ഥാനം പോലും രാജിവെയ്‌ക്കും. അതൊടെ ഐക്യമുന്നണിക്ക് പ്രതിസന്ധിയുണ്ടാക്കാതിരിക്കാന്‍ എല്ലാവരും ഇത് അംഗീകരിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha