ഗുണ്ടകളെ പിടിക്കാന്‍ ഇറങ്ങിത്തിരിച്ച എസ്.ഐ.മാര്‍ക്ക് 'കാപ്പ' എന്തെന്നറിയില്ല, ജി.കെ. അറിയാത്ത എസ്.ഐ.മാര്‍ക്ക് കമ്മീഷണറുടെ താക്കീത്
നാടിനെ വിറപ്പിക്കുന്ന ഗുണ്ടകള്‍ക്ക് പേടി സ്വപ്‌നമാണ് ഈ ഏമാന്‍മാര്‍. ഈ ഏമാന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റ ഒരു കോണ്‍ഫറന്‍സ് വിളിച്ചു കൂട്ടി. എ.സി. റൂമില്‍ അഭിമാനത്തോടെയിരുന്ന എസ്.ഐ.മാരോടായി കമ്മീഷണര്‍ ചോദിച്ചു. ഈ കാപ്പ എന്തെന്നറിയാമോ? ആരും ഒന്നും മിണ്ടുന്നില്ല. എസ്.ഐ. മാരുടെ പരിഭ്രമം കണ്ട് കമ്മീഷണറും വല്ലാതെയായ്. താന്‍ തെറ്റായൊന്നും ചോദിച്ചില്ലല്ലോ. എ.സി.യിലും വിയര്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ കമ്മീഷണര്‍ക്ക് കാര്യം മനസിലായി. ആര്‍ക്കും കാപ്പ എന്തെന്നറിയില്ല. ഗുണ്ടാ നിയമം പ്രാവര്‍ത്തികമാക്കാന്‍ നടക്കുന്ന ഓഫീസര്‍മാര്‍ക്ക് ആ നിയമത്തെപ്പറ്റി കാര്യമായറിയില്ലെന്ന് അതോടെ ബോധ്യമായി.
അവസാനം കമ്മീഷണര്‍ക്ക് തന്നെ ഉത്തരവും പറഞ്ഞു കൊടുക്കേണ്ടി വന്നു. കാപ്പയെന്നാല്‍ കേരള ആന്റി സോഷ്യല്‍ ആക്‌ടിവിറ്റി പ്രിവന്‍ഷന്‍ ആക്‌ട്. അതോടെ എസ്.ഐ.മാര്‍ക്ക് കാര്യം പിടികിട്ടി. അപ്പോഴേക്കും കമ്മീഷണര്‍ അവരെ താക്കീത്‌ചെയ്യുകയും കാപ്പയിന്മേലുള്ള നടപടികള്‍ ശക്തമാക്കണമെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha