എല്ലാം ജനനന്മയ്‌ക്കായി, കള്ളന് കഞ്ഞിവച്ച ഈ കള്ളന്‍ ക്ലാസെടുത്തത് എസ്.ഐ. മുതല്‍ എസ്.പി. വരെയുള്ളവര്‍ക്ക്
കള്ളന്മാരുടെ കുശാഗ്ര ബുദ്ധി എന്തേ പോലീസിനുണ്ടാവാത്തതെന്ന് പലരും പലതവണ ചിന്തിച്ചതാണ്. ജനത്തിനോടൊപ്പം പോലീസും ചിന്തിച്ചു. എന്നാല്‍ തലപ്പത്തുള്ളവര്‍ എല്ലാം പഠിച്ച് പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങുമ്പോഴേക്കും കള്ളന്മാര്‍ പുതിയ തന്ത്രങ്ങളുമായെത്തും. ഇനി ആലോചിക്കാനൊന്നും അവര്‍ക്ക് വയ്യ. ആ കള്ളന്മാരെ വിളിച്ച് ചോദിച്ചാല്‍ മതിയെന്നേ?അങ്ങനെയാണ് തൃശൂരിലെ പോലീസ് ഉന്നതന്മാര്‍ കുപ്രസിദ്ധ മോഷ്‌ടാവിന്റെ സഹായം തേടിയത്.
52 മോഷണ കേസുകളില്‍ പ്രതിയായ ചെങ്ങന്നൂര്‍ സ്വദേശിയാണ് ഈ പോലീസുകാരുടെ 'സാറ്' ആയത്. വ്യാപകമായ കളവ് വര്‍ധിച്ചുവരവെ എങ്ങനെ കളവ് തടയാമെന്നും കള്ളന്മാരെ എങ്ങനെ പിടികൂടാമെന്നുമുള്ള ക്ലാസാണ് ഈ കള്ളന്‍ പഠിപ്പിച്ചത്.
മോഷണത്തിന് വീടുകള്‍ തെരഞ്ഞെടുക്കുന്ന രീതി, ഇരകള്‍, കളവ് എത്തരത്തിലായിരിക്കണം എന്നിവയെല്ലാം വിശദമായി പ്രതിവാദിക്കുന്നതായിരുന്നു ക്ലാസ്. കള്ളന്‍മാരുടെ മനസറിയാനുള്ള ചില തന്ത്രങ്ങളും കുറ്റം തെളിയിക്കാന്‍ സഹായിക്കുന്ന ചില വിദ്യകളുമൊക്കെ ഇയാള്‍ പറഞ്ഞുകൊടുത്തു
വിവിധ സ്റ്റേഷനുകളിലെ ഡി.വൈ.എസ്.പി. സി.ഐ. എസ്.ഐ. തുടങ്ങിയവര്‍ ക്ലാസില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha