ഒന്നരക്കോടിയുടെ രൂപയുടെ സ്വര്‍ണാഭരണങ്ങളും വജ്രക്കല്ലുകളും അമരവിള ചെക്‌പോസ്റ്റില്‍ പിടികൂടി
തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും വജ്രക്കല്ലുകളും അമരവിള ചെക്‌പോസ്റ്റില്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 156.311 കാരറ്റ് വരുന്ന ഡയമണ്ട്, 1139 ഗ്രാം സ്വര്‍ണം എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ അഞ്ചു മണിയോടെ വാഹനപരിശോധനക്കിടെയാണ് ഇവ പിടികൂടിയത്.
https://www.facebook.com/Malayalivartha