ഇവരെ നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ? നഴ്‌സുമാര്‍ പൊരുതി നേടിയത് ഫൈവ്‌സ്റ്റാര്‍ ഹോസ്‌പിറ്റല്‍ മുതലാളിമാരില്‍ നിന്നും... അടിസ്ഥാന ശമ്പളം 12,916 രൂപ
നഴ്സുമാരുടെ സമരത്തെ മലയാളികള്‍ സഹതാപത്തോടെയാണ് കണ്ടത്. തുച്ഛമായ ശമ്പളത്തിലാണ് പല ഫൈവ്‌സ്റ്റാര്‍ ആശുപത്രികളില്‍ പോലും നഴ്‌സുമാര്‍ പണിയെടുക്കുന്നതെന്ന് അപ്പോഴാണ് ലോകമറിഞ്ഞത്. ഇതിനിടെ നഴ്‌സുമാരുടെ സമരവും ശക്തമായി. ആശുപത്രിയുടെ മുകളില്‍കയറി ആത്മഹത്യാ ഭീഷണി പോലും നടത്തേണ്ടിവന്നു അവര്‍ക്ക്. ഇതിനിടയ്‌ക്ക് സര്‍ക്കാര്‍ പലപ്രാവശ്യം ഇടപെട്ടെങ്കിലും ശമ്പളം മാത്രം കൂട്ടിയില്ല.
എന്നാല്‍ ഇപ്പോള്‍ തൊഴില്‍ വകുപ്പും ആശുപത്രി മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ശമ്പള പരിഷ്‌കരണത്തിന് ധാരണയായി. 25 ശതമാനം മുതല്‍ 35 ശതമാനം വരെയാണ് വര്‍ധനവ്.
പുതിയ വ്യവസ്ഥ പ്രകാരം വന്‍കിട ആശുപത്രിയിലെ നഴ്സുമാരുടെ അടിസ്ഥാന ശന്പളം 12,916 രൂപയായിരിക്കും. ഇവര്‍ക്കുള്ള അലവന്‍സില്‍ 500 രൂപ മുതല്‍ 1250 രൂപ വരെ വര്‍ദ്ധന വരുത്താനും യോഗത്തില്‍ തീരുമാനിച്ചു. 20 കിടക്കകളുള്ള ആശുപത്രിയിലെ ജീവനക്കാര്‍ക്ക് 25 ശതമാനവും 25 മുതല്‍ 100 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 31 ശതമാനവും 800 കിടക്കകള്‍ വരെയുള്ള വന്‍കിട ആശുപത്രികളിലെ നഴ്സുമാര്‍ക്ക് 35 ശതമാനം വര്‍ദ്ധനവുമാണ് വരുത്തിയിരിക്കുന്നത്.
ഇതോടൊപ്പം ജനറല്‍ നഴ്സിംഗ് വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കി വരുന്ന സ്റ്റൈപ്പന്‍ഡ് 6000 രൂപയും ബി.എസ്.സി നഴ്സിംഗ് വിഭാഗത്തിലുള്ളവരുടെ സ്റ്റൈപ്പന്‍ഡ് 6500 രൂപയായും വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
https://www.facebook.com/Malayalivartha