വീട്ടിലെ ടി.വി. കേടായോ? വഴിയില്‍ കളയരുത്
നിങ്ങളുടെ വീട്ടില്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ ധാരളമുണ്ടോ? വിഷമിക്കേണ്ടതില്ല. ഈ മാലിന്യം വീട്ടിലുണ്ടെങ്കില്‍ കിലോക്ക് 5 രൂപനിരക്കില്‍ ക്ലീന്‍ കേരള കമ്പനി സ്വീകരിക്കും. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എര്‍ത്ത്‌സെന്‍സ് റീസൈക്കിളിംഗ് കമ്പനിക്ക് ഈ മാലിന്യങ്ങള്‍ കൈമാറും. ഹൈദരാബാദിലെ റീസൈക്കിളിംഗ് യൂണിറ്റിലെത്തിക്കുന്ന ഈ മാലിന്യം അവിടെ റീസൈക്കിളിംഗ് നടത്തും. അടുത്തമാസം മുതല്‍ വീടുകളില്‍ നിന്ന് ഈ മാലിന്യങ്ങള്‍ സ്വീകരിച്ചു തുടങ്ങും. പൊതുമേഖലാ കമ്പിനികളോടും സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ഈ മാലിന്യം ക്ലീന്‍ കേരളക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ ഉത്തരവിറക്കി. കമ്പ്യൂട്ടര്‍, ടിവി, ലാപ്‌ടോപ്പ്, സ്‌കാനര്‍, ഫോട്ടോകോപിയര്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, അയണ്‍ബോക്‌സ് തുടങ്ങി ഏതുതരം ഇലക്‌ട്രോണിക് വേസ്റ്റും ക്ലീന്‍കേരള സ്വീകരിക്കും. സിഎഫ്എല്‍ ഉല്‍പ്പടെയുളള ബള്‍ബുകളും സിഡികളും കമ്പനി സൗജന്യമായി ശേഖരിക്കും.
സര്‍ക്കാര്‍ ഓഫീസുകളിലെ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ ഓഫീസില്‍ സൂക്ഷിച്ച ശേഷം കമ്പനിയെ അറിയിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍ നിന്നുമുളള ഈ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കമ്പനി കുടുംബശ്രിയെ ചുമതലപ്പെടുത്തും. വീടുകളില്‍ നിന്നുളള ഇ-മാലിന്യങ്ങള്‍ ശേഖരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ വിവധ കേന്ദ്രങ്ങളില്‍ കമ്പിനിയുടെ വാഹനങ്ങളെത്തും. എഞ്ചിനീയറിംഗ് കോളേജുകളില്‍ ആറുമാസത്തിലൊരിക്കല്‍ വാഹനമെത്തും.
ഒക്‌ടോബര്‍ രണ്ടുമുതല്‍ ക്ലീന്‍ കേരള കമ്പനി പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചുകഴിഞ്ഞു. ഇതിനുപിന്നാലെയാണ് ഇ-മാലിന്യങ്ങല്‍ ശേഖരിക്കാന്‍ ആരംഭിച്ചത്.
ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ നശിപ്പിക്കാന്‍ കേരളത്തില്‍ ഇതുവരെ യാതൊരു സംവിധാനവുമില്ല. കേടായ ടി.വിയും ഫ്രിഡ്ജും വഴിയില്‍ ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം കുറവല്ല. ഇ-മാലിന്യങ്ങള്‍ നഗരസഭ ശേഖരിച്ചാല്‍ തന്നെ അത് നശിപ്പിക്കുന്നതിന് അവരുടെ കൈയില്‍ യാതൊരു മാര്‍ഗ്ഗവും ഇതുവരെയില്ല. കേടായ കമ്പ്യൂട്ടര്‍ എങ്ങനെ നശിപ്പിക്കും എന്നോര്‍ത്ത് വ്യാകുലപ്പെടുകയാണ് നമ്മളില്‍ പലരും.
ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങള്‍ വിവരണാതീതമാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തന്നെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെയും ഇവ എന്തുചെയ്യും എന്നതിനെ കുറിച്ച് യാതൊരു പരിഹാരമാര്‍ഗ്ഗവും ശാസ്ത്രലോകം കണ്ടെത്തിയിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha