കോഫി ഷോപ്പ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പിടിക്കാതിരിക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദം
കോഴിക്കോട് നാലാം ഗേറ്റിനടുത്ത പ്രവര്‍ത്തിക്കുന്ന ഡൗണ്‍ ടൗണ്‍ എന്ന കോഫിഷോപ്പില്‍ അനാശാസ്യം നടക്കുന്നുവെന്നാരോപിച്ച് ആക്രമണം നടത്തി ഒളിവില്‍പോയ യുവമോര്‍ച്ച പ്രവര്‍ത്തകരെ കണ്ടെത്താനായില്ല. ജില്ലയ്ക്കുപുറത്തേക്ക് മുങ്ങിയ പ്രതികളില്‍പലരും ബിജെപിയുടെ സ്വാധീനമേഖലകളിലേക്ക് കടന്നതായാണ് സൂചന. എന്നാല്‍ ഇവരെ പിടികൂടാതിരിക്കാന്‍ പോലീസിനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും വിവരം.
കോഫി ഷോപ്പ് ആക്രമിച്ച്് തല്ലിത്തകര്‍ത്തശേഷം രക്ഷപ്പെട്ട പ്രതികള്‍ കണ്ണൂര്‍, കാസര്‍ഗോഡ്, മംഗലാപുരം ഭാഗങ്ങളിലേക്ക് കടന്നതായാണ് പോലീസിന് കിട്ടിയ വിവരം. ബിജെപി-ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുന്ന ഇവരെ പിടിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും കടുത്ത സമ്മര്‍ദം ഇതിന് തടസമാകുന്നുണ്ടെന്നാണ് അറിയുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സംബന്ധിച്ച് ഏറെക്കുറെ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ ഏത് വിധേനേയും പിടികൂടുമെന്നുതന്നെയാണ് അന്വേഷണസംഘം പറയുന്നത്.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കം 15 പേരുടെ നേതൃത്വത്തിലാണ് കോഫി ഷോപ്പ് അടിച്ചുതകര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. അക്രമം നടത്തിയ പ്രതികളെ മുഴുവന്‍ പിടിയിലായ നടക്കാവ് മണ്ഡലം പ്രസിഡന്റ് നിവേദ് വീഡിയോ ക്ലിപ്പിംഗിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇവരുടെ വീടുകളിലും പോലീസ് അന്വേഷിക്കുന്നുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.
അന്വേഷണത്തിനിടയില്‍ രക്ഷപ്പെട്ട പ്രതികള്‍ കണ്ണൂരിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതികള്‍ പലവഴിക്കായി രക്ഷപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ 23ന് ഉച്ചയോടെയാണ് അനാശാസ്യം ആരോപിച്ച് ഡൗണ്‍ടൗണ്‍ കോഫിഷോപ്പ് അടിച്ചുതകര്‍ത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha