ജീവിതത്തിലും മരണത്തിലും എനിക്ക് തുണയായി ഇരിക്കേണമേ... ആമേന്‍... ശ്രീജ നായര്‍ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്, നിഷേധിച്ച് ഭര്‍തൃ വീട്ടുകാര്‍; ദുരൂഹത തുടരുന്നു
അമ്മേ എന്റെ ഹൃദയം അതികഠിനമായ ദുഖത്താല്‍ വേദനിക്കുന്നു...
മുന്നോട്ടുള്ള അതികഠിനമായ വഴികളില്‍ കാലിടറുന്നു...
ജീവിതത്തിലും മരണത്തിലും എനിക്ക് തുണയായി ഇരിക്കേണമേ... ആമേന്‍...
പ്രമുഖ അവതാരകയും സെലിബ്രിറ്റിയുമായ ശ്രീജ നായര്‍ അവസാനമായി ഇട്ട ഫേസ് ബുക്ക് പോസ്റ്റാണിത്. ഈ പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കകം ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വന്നു. ശ്രീജ നായര്‍ അത്യാസന്ന നിലയില്‍ തിരുവനന്തപുരത്തെ ഒരു ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ഈ വാര്‍ത്തയെപ്പറ്റി സ്ഥിരീകരണമില്ല. കാരണമെന്തെന്നും വ്യക്തമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീജയുടെ ഫേസ്ബുക്കില്‍ ആത്മഹത്യയെ സൂചിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഞാനൊരു നീണ്ട ഉറക്കത്തിലേക്ക് പോകുന്നു എന്ന് കഴിഞ്ഞ ആഴ്ച ശ്രീജ പോസ്റ്റ് ഇട്ടിരുന്നു.
അതേസയം ഇതെന്റെ ആത്മഹത്യാ കുറുപ്പായി ആരും കണക്കാക്കേണ്ട. എന്നാല്‍ അങ്ങനെ ആയ്ക്കൂടാ എന്നും കുറിച്ചിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയ ശക്തമായി ചര്‍ച്ച ചെയ്തിരുന്നു.
അവതാരക എന്ന നിലയില്‍ മലയാളികളുടെ ഇടയില്‍ സുപരിചിതയാണ് ശ്രീജ നായര്‍. ഫെയ്‌സ്ബുക്ക് വഴി ചാരിറ്റി രംഗത്ത് സജീവമായ ഇവര്‍ നടത്തുന്ന ശ്രീ ഫൗണ്ടേഷന് വ്യക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിന് സഹായം ചെയ്തിരുന്നു. കൂടാതെ നിര്‍ദ്ധനരായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് നിത്യചെലവിന് സഹായം എത്തിക്കുന്ന ഒരു പദ്ധതിയും ശ്രീ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അവര്‍ നടത്തിയിരുന്നു.
ശ്രീജയുടെ ആത്മഹത്യ ശ്രമ വാര്‍ത്തയറിഞ്ഞ് പലരും ആകാംക്ഷരായിരിക്കുമ്പോഴാണ് ശ്രീജയുടെ സുഹൃത്ത് ഫോസ്ബുക്ക് വഴി ഇക്കാര്യം സ്ഥിരീകരിച്ചത്.
ഞാന്‍ ശ്രീജയുടെ സുഹൃത്ത് ജിജി മോള്‍..ഈ വിവരം ശ്രീജയുടെ സുഹൃത്തുക്കളെയും ഫോലോവേഴ്‌സിനെയും അറിയിക്കണം എന്ന് തോന്നി.. ശ്രീജയുടെ നിലയില്‍ നേരിയ ഭേദഗതി വന്നിട്ടുണ്ട്, പേടിക്കേണ്ടതില്ല.. കൂടുതല്‍ വിവരങ്ങള്‍ നാളെ അറിയിക്കാം.. ( ഇതല്ലാതെ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മറ്റു ന്യൂസുകളില്‍ ഒന്നും തന്നെ സത്യാവസ്ഥയുള്ളവയല്ല)
അറുപതിനായരത്തിലേറെ ഫോളോവേഴ്‌സ് ഉള്ള ഇവരുടെ നര്‍മ്മം നിറഞ്ഞ പോസ്റ്റുകള്‍ക്ക് വലിയ ആരാധകര്‍ എഫ് .ബിയില്‍ ഉണ്ടായിരുന്നു. കൂടാതെ നൂറോളം പേര്‍ക്ക് ജോലി കണ്ടെത്താന്‍ ഇവരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ സഹായം ചെയ്തിരുന്നു.
രണ്ടു ദിവസമായി ഏറെ നിരാശജനകമായി പോസ്റ്റുകള്‍ അവരുടെ ഫെയ്‌സ്ബുക്ക് പ്രെഫൈലിലില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇന്നലെ 8.30യോടെയാണ് അവസാനമായി അവരുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഇവരുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ തിരുവനന്തപുരത്തെ ഏത് ഹോസ്പിറ്റലിലാണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ശ്രീജയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഈ വാര്‍ത്ത നിഷേധിച്ചു. എന്നാല്‍ ശ്രീജയെ ഫോണില്‍ കിട്ടുന്നില്ല. അതോടെ ദുരൂഹത വര്‍ധിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha