സര്‍ക്കാരിന്റെ മദ്യനയത്തിനേറ്റ തിരിച്ചടിയായാണ് കോടതി വിധിയെന്ന് വിഎസ്
സര്‍ക്കാരിന്റെ മദ്യനയം പാളിയെന്നതിന്റെ തെളിവാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കോടതിവിധി ഉമ്മന്‍ചാണ്ടിയ്ക്കും സുധീരനും ഏറ്റ അടിയാണന്നും വിഎസ് പറഞ്ഞു. മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് കേരളത്തില്‍ നടപ്പാകുകയെന്ന് ഈ വിധിയിലൂടെ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
ബാറുകള്‍ പൂട്ടിയതോടെ ദുരിതത്തിലായ അറുപതിനായിരം ജീവനക്കാരുടെ പ്രശ്‌നം ഉമ്മന്‍ചാണ്ടിയെയും വി.എം. സുധീരനെയും കണ്ടില്ലന്നും ഒരു കോടതിയും ഇതിനെക്കുറിച്ച് മിണ്ടിയില്ലന്നും വിഎസ് വി.എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha