കേരളത്തില്‍ നവംബര്‍ 1,5,8 തിയതികളില്‍ ട്രെയിനുകള്‍ വൈകും
ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിനു നവംബര്‍ ഒന്ന്, അഞ്ച്, എട്ട് തീയതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകിട്ട് 7.35 നുള്ള എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല. നിലമ്പൂര്‍ - എറണാകുളം പാസഞ്ചര്‍ (56363) ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും.
വൈകിട്ട് 6.05നുള്ള എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചര്‍ ചാലക്കുടിയില്‍ (രാത്രി 7.10) നിന്നായിരിക്കും പുറപ്പെടുക. കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി, ലോകമാന്യതിലക് - എറണാകുളം തുരന്തോ, ഗുരുവായൂര്‍ ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ്, മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം - ചെന്നൈ മെയില്‍, എറണാകുളം - ഓഖ എന്നീ ട്രെയിനുകള്‍ ഈ ദിവസങ്ങളില്‍ 10 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ വൈകാനും സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha