നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചു
നാലാംക്ലാസ്സ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്സില്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു.മലപ്പുറം തിരൂരിനടുത്ത് ആലത്തിയൂര്‍ വെള്ളാമശ്ശേരി സ്വദേശി എരത്തമ്പാട്ട് മുഹമ്മദ് അഷ്‌റഫിനെ (39) യാണ് അന്യസംസ്ഥാനത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 7.30ന് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് സി.ഐ. മുഹമ്മദ് ഹനീഫ പ്രതിയെ അറസ്റ്റുചെയ്തത്.
ഈമാസം 27ന് രാവിലെ 11 മണിക്ക് ആലത്തിയൂര്‍ മലബാര്‍സ്‌കൂളില്‍ നടന്ന ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥിനിയുടെ വീട്ടില്‍നിന്ന് കരകൗശല വസ്തുക്കള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോയി. എന്നാല്‍ വഴിമാറ്റി അധ്യാപകന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു.
പിന്നീട് അധ്യാപകന്‍ 11.30ഓടെ ബൈക്കില്‍ വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഗേറ്റിനടുത്ത് ഇറക്കിവിട്ടു. വൈകീട്ട് സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് വിവരംപറയുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ പരാതിയെ തുര്‍ന്നാണ് പോലീസ് കേസ്സെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha