കൈപൊള്ളിച്ച് വെള്ളക്കരം ; പുതുക്കിയ ചാര്‍ജ്ജ് അനുസരിച്ചുള്ള ബില്ലുകള്‍ നാളെ മുതല്‍
ഈ മാസം ഒന്നിനു നിലവില്‍ വന്ന പുതുക്കിയ വാട്ടര്‍ചാര്‍ജ്ജ് അനുസരിച്ചുള്ള ബില്ലുകള്‍ നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് കിട്ടിത്തുടങ്ങും. പ്രതിമാസം 15 കിലോ ലീറ്ററിനു മുകളിലേക്കു സ്ലാബ് സംവിധാനം എടുത്തുകളഞ്ഞതാണ് നിരക്ക് വര്‍ധിക്കാന്‍ കാരണം. മുന്‍പ്, ഓരോ സ്ലാബിന്റെയും പരിധി കടക്കുമ്പോള്‍, പരിധിക്കു മുകളിലെ ഉപയോഗത്തിനാണ് ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിയിരുന്നത്. മുഴുവന്‍ ഉപയോഗത്തിനും ഇനി ഉയര്‍ന്ന നിരക്കു നല്‍കണമെന്നതാണ് പുതിയ വ്യവസ്ഥ.ശരാശരി ഉപയോഗക്കാര്‍ക്കു തന്നെ ബില്‍ തുക ഇരട്ടിയോളമാകും.
15 കിലോ ലീറ്റര്‍ വരെ വര്‍ധനയില്ല. പത്തു കിലോലീറ്റര്‍ വരെ 40 രൂപയും അതിനു മുകളിലേക്കുള്ള ഓരോ കിലോ ലീറ്ററിനും അഞ്ചു രൂപ വീതവും കൂടും. 15 കടക്കുന്നതോടെ ഈ രീതി മാറും. 16 കിലോലീറ്റര്‍ ഉപയോഗിച്ചാല്‍ ഒന്നു മുതല്‍ 16 വരെ കിലോലീറ്ററിനും ആറു രൂപ വീതം നല്‍കണം. 21 കിലോലീറ്റര്‍ ഉപയോഗിക്കുമ്പോള്‍, മുഴുവന്‍ ഉപയോഗത്തിനും ഏഴു രൂപ വീതം നല്‍കണം.
ഭൂരിഭാഗം ഉപഭോക്താക്കളും പ്രതിമാസം 25 - 35 കിലോലീറ്റര്‍ ആണ് ഉപയോഗിക്കുന്നത്. പ്രതിദിനം ആയിരം ലീറ്റര്‍ വെള്ളം ഉപയോഗിക്കുന്ന (പ്രതിമാസം 31 കിലോലീറ്റര്‍) കുടുംബത്തിന്റെ വെള്ളക്കരം ബില്‍ ഇരട്ടിയിലേറെ ആവും.മാസ ഉപയോഗം 30 കിലോ ലീറ്ററില്‍ ഒതുക്കിയാല്‍ 270 രൂപ മതി.
ഒരു കെട്ടിടത്തില്‍ രണ്ടു വീടുകള്‍ക്ക് ഒരേ കണക്ഷന്‍ ആണെങ്കില്‍ പ്രതിമാസ ഉപയോഗം 60-70 കിലോലീറ്ററിലെത്തും. അങ്ങനെ വരുമ്പോള്‍ ഗാര്‍ഹിക ഉപയോഗത്തിന്റെ പരിധി കടക്കുകയും ഒരു മാസത്തേക്കു തന്നെ 1100 - 1500 രൂപവരെ ആവും. 50 കഴിഞ്ഞുള്ള ഓരോ കിലോ ലീറ്ററിനും 40 രൂപയാണു കൊമേഴ്‌സ്യല്‍ നിരക്ക്. പ്രതിമാസം 51 ലീറ്റര്‍ ഉപയോഗിച്ചാല്‍ 50 ലീറ്ററിന് 700 രൂപയും ഒരു ലീറ്ററിന് 40 രൂപയും സഹിതം 740 രൂപ നല്‍കേണ്ടിവരും.
വെള്ളക്കരം - നിരക്ക്
10 കിലോലീറ്റര്‍ - 40 രൂപ (മാറ്റമില്ല)
15 കിലോലീറ്റര്‍ - 65 രൂപ (മാറ്റമില്ല)
16 കിലോലീറ്റര്‍ - 96 രൂപ
21 കിലോലീറ്റര്‍ - 147 രൂപ
25 കിലോലീറ്റര്‍ - 175 രൂപ (നിലവില്‍ 120 രൂപ)
26 കിലോലീറ്റര്‍ - 234 രൂപ
30 കിലോലീറ്റര്‍ - 270 രൂപ
31 കിലോലീറ്റര്‍ - 372 രൂപ (നിലവില്‍ 160 രൂപ)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha