തീവണ്ടിക്കുള്ളില്‍ സ്ത്രീയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന ആള്‍ പോലീസ് പിടിയില്‍
തമിഴ്നാട് കമ്പം സ്വദേശിയായ സുരേഷ് (കണ്ണന്‍40) ആണ് പിടിയിലായത്. കുറ്റം ഏറ്റെങ്കിലും പ്രതി ഇയാള്‍ തന്നെയെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്. പരസ്പരവിരുദ്ധമായാണ് പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്കിയത്.
തൃശ്ശൂര്‍ പട്ടാളം റോഡില്‍ സംശയാസ്പദമായി കണ്ട ഇയാളോട് എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ കൊല ചെയ്ത ആളാണെന്ന് ഇയാള്‍ പറഞ്ഞുവത്രെ. പോലീസ് സ്േറ്റഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് തീവണ്ടിയിലെ കൊലപാതകത്തെക്കുറിച്ച് ഇയാള്‍ പറയുന്നത്.
പേരും മേല്‍വിലാസവും ഇയാള്‍ പലപ്പോഴും തെറ്റിച്ചാണ് പറയുന്നത്. ഇയാള്‍ക്ക്് മാനസിക പ്രശ്‌നം ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകകാരണം ഇയാള്‍ വ്യക്തമാക്കുന്നില്ല.ഒക്ടോബര്‍ 20 നാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കുള്ളില്‍ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി ഫാത്തിമ(45) യെ കൊലപ്പെടുത്തിയത്. ഫാത്തിമയുടെ ദേഹത്ത് യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ വെച്ചെന്ന് കരുതുന്ന യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
സ്ത്രീയെ തീകൊളുത്തിയതിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കണ്ടെന്ന് അവകാശപ്പെടുന്ന ചിലരെ കൊണ്ടുവന്ന് പ്രതിയെ സ്ഥിരീകരിക്കേണ്ടതുണ്ട്. മറ്റാര്‍ക്കെങ്കിലും വേണ്ടി ഇയാള്‍ കൊലക്കുറ്റം ഏറ്റെടുത്തതാണോ എന്നും പോലീസ് സംശയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha