ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ ബാബു
സംസ്ഥാനത്ത് ഫോര്‍സ്റ്റാര്‍ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം മതിയെന്ന ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. ഇപ്പോള്‍ അടച്ചുപൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെടും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ ബാറുകള്‍ തെളിവു ഹാജരാക്കി ലൈസന്‍സ് ആവശ്യപ്പെട്ടുവന്നാല്‍ എന്തു ചെയ്യണം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.അടച്ചു പൂട്ടിയ ബാറുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ക്ലബുകളിലെ മദ്യ വില്‍പ്പന തുടരും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha