സഹോദരിയെ വീണ്ടുകിട്ടാന്‍ സഹോദരന് നല്കിയ ക്വട്ടേഷനില്‍ നഗരത്തില്‍ ആക്രമണം
ഒളിച്ചോടിയ സഹോദരിയെ വീണ്ടുകിട്ടാന്‍ സഹോദരന് നല്കിയ ക്വട്ടേഷനില്‍ നഗരത്തില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു പേരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ കസബ പോലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് പ്ലാറ്റിനം മാനറില്‍ ഫ്ലാറ്റ് നമ്പര്‍2ലെ നൗല്‍(19) ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന പത്തു പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.
ഫ്രാന്‍സിസ് റോഡ് മനന്തലപ്പാലം സ്വദേശിനിയായ 19കാരിയെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരായ മാത്തോട്ടം സ്വദേശി ഷബീബ്(21) തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് കുട്ടിയുടെ പിതാവ് ചെമ്മങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതറിഞ്ഞ ഇരുവരും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനുമുമ്പില്‍ ഹാജരാക്കാന്‍ വരുന്നതിനിടയിലാണ് ആക്രമണം. ഇന്നോവ കാറില്‍ ഇവരുടെ കൂടെ ഷബീബിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. സ്നേഹിച്ച ആളാടൊപ്പം ഒളിച്ചോടിയ സഹോദരിയെ വീണ്ടുകിട്ടാനായി സഹോദരന് നല്കിയ ക്വട്ടേഷനിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. ചെമ്മങ്ങാട് പോലീസില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
നഗരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന 10 പേര്‍ക്കായി തിരച്ചില്‍ ശക്തമാക്കും. കേസന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഷബീബിന്റെയും പെണ്‍കുട്ടിയുടെ കൂടെ കാറിലും ഉണ്ടായിരുന്നവര്‍ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണോ എന്നും അന്വേഷിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha