ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പിടിയില്‍
തിരുവനന്തപുരത്ത് ജയിലില്‍ നിന്ന് മാവേലിക്കര കോടതിയിലേക്ക് കൊണ്ടുപോയ പ്രതി ചാണ്ടിക്കുഞ്ഞ് എന്ന നാല്‍പത്തഞ്ചുകാരനാ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഇന്ന് രാവിലെ അഞ്ചാലുംമൂടിനു സമീപം ചെമ്മക്കാട് ആണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മാവേലിക്കര കോടതിയില്‍ ഹാജരാക്കാന്‍ എആര്‍ ക്യാംപിലെ പൊലീസുകാര്‍ കൈവിലങ്ങിട്ട് ശബരി എക്‌സ്പ്രസില്‍ കൊണ്ടുപോകുകയായിരുന്നു.
ചെമ്മക്കാട് റയില്‍വേ മേല്‍പ്പാലത്തിലെത്തിനടുത്തെത്തിയപ്പോഴാണ് പ്രതി ട്രെയിനില്‍ നിന്ന് മേല്‍പ്പാലത്തിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഒറ്റച്ചാട്ടം.ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ പൊലീസുകാര്‍ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരുക്കേറ്റ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha