ചുംബന സമരം; നിയമലംഘനം നടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍
മറൈന്‍ഡ്രൈവില്‍ നവംബര്‍ രണ്ടിന് ഒരു സംഘം യുവാക്കള്‍ സംഘടിപ്പിക്കുന്ന ചുംബന പ്രതിഷേധ സമരത്തില്‍ നിയമലംഘനം നടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മറൈന്‍ െ്രെഡവില്‍ ആവശ്യത്തിന് പോലീസിനെ വിന്യസിക്കും. ചുംബന സമരത്തിന് അനുമതി നല്‍കാന്‍ പോലീസ് ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ചുംബന സമരം സംസ്‌കാരത്തിന് വിരുദ്ധമാണെന്നും തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സര്‍ക്കാരിന്റെ മറുപടി തൃപ്തികരമാണെന്ന് അറിയിച്ച് ഹര്‍ജിയില്‍ തുടര്‍ നടപടിയിലേക്ക് കടക്കാതെ കോടതി തീര്‍പ്പാക്കി. കോഴിക്കോട് ഒരു ഹോട്ടലില്‍ കമിതാക്കള്‍ എത്തുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് മറൈന്‍ഡ്രൈവില്‍ \'കിസ് ഒഫ് ലവ്\' എന്ന പേരില്‍ ചുംബന സമരം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha