ഒഴിഞ്ഞുമാറി ഉമ്മന്‍ ചാണ്ടി; കന്യാസ്ത്രീകളുടെ നീതിക്കായുള്ള സമരം സംബന്ധിച്ച ചോദ്യത്തില്‍ നിന്നും ഉത്തരം പറയാതെ തടിയൂരി ഉമ്മന്‍ ചാണ്ടി
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സംബന്ധിച്ച ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി ഉമ്മന്‍ ചാണ്ടി. ആശീര്‍ഭവനില്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുേമ്പാഴാണ് ചോദ്യവുമായി മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞത്. എന്നാല്‍, ഒന്നും മിണ്ടാതെ ചാനല്‍ മൈക്കുകള്‍ തള്ളിമാറ്റി അദ്ദേഹം കാറില്‍ കയറി സ്ഥലംവിടുകയായിരുന്നു. മുമ്പും സമരത്തെക്കുറിച്ച ചോദ്യങ്ങളോട് സമാന സമീപനം തന്നെയാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha