ബാറുകള്‍ പൂട്ടിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു
സംസ്ഥാനത്തെ 250 ബാറുകള്‍ പൂട്ടിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.
ടു സ്റ്റാര്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചു പൂട്ടണമെന്ന സര്‍ക്കാര്‍ നയം അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെയാണ് ബാറുടമകള്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ വിവേചനം ഉണ്ടെന്ന് സിംഗിള്‍ ബഞ്ച് കണ്ടെത്തിയിട്ടുണ്ടെന്ന് ബാര്‍ ഉടമകള്‍ പറഞ്ഞു. ഇതോടെ വിവേചനത്തിന്റെ ഇരകളാണ് തങ്ങളെന്ന് വ്യക്തമായതായി ബാറുടുമകള്‍ പറഞ്ഞു. 2 സ്റ്റാര്‍ 3 സ്റ്റാര്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സീല്‍ ചെയ്തിരുന്നു. ബാറുകളില്‍ അവശേഷിക്കുന്ന മദ്യത്തിന്റെ സ്‌റ്റോക്ക് രേഖപ്പെടുത്തിയ ശേഷമാണ് ബാറുകള്‍ സീല്‍ ചെയ്തത്. പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍പറഞ്ഞു. ഏറ്റെടുത്ത മദ്യ ബിവറേജസ് കോര്‍പ്പറേഷന് കൈമാറുമെന്നും എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha