കള്ളുഷാപ്പുകളില്‍ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ കള്ളുഷാപ്പുകളില്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇതിനായി ഷാപ്പുകളില്‍ പരിശോധന നടത്തി രണ്ടാഴ്ചക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഷാപ്പുകളിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കുലര്‍ പുറത്തിറക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണും ജസ്റ്റീസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.
ഇതുകൊണ്ടു മാത്രം പ്രയോജനം ഉണ്ടാകില്ലെന്നും കൂടുതല്‍ ശക്തമായ നടപടി വേണമെന്നും കോടതി വ്യക്തമാക്കി. ബാറുകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഷാപ്പുകളിലേക്ക് കൂടുതല്‍ മദ്യപരെത്തുമെന്നും ഈ സാഹചര്യം നേരിടാന്‍ ഷാപ്പുകള്‍ സജ്ജമായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ഷാബുവാണ് ഹര്‍ജി സമര്‍പ്പിച്ചത്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ത്രീസ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാനത്തെ ഷാപ്പുകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനനുസൃതമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha