ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.
1939 ജൂണ്‍ രണ്ടിനു തിരുവല്ലയില്‍ ജനിച്ച വിഷ്ണു നാരായണന്‍ നമ്പൂതിരി കോളജ് അധ്യാപകനാണ്. 2014 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
https://www.facebook.com/Malayalivartha