മന്ത്രിസഭ വേണോ ബാര്‍ തുറക്കൂ... ബാറുകള്‍ പൂട്ടാതിരിക്കാന്‍ ബ്ലാക്‌മെയില്‍ തന്ത്രവുമായി ബാറുടമകള്‍... അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ മന്ത്രി അഞ്ചു കോടി ആവശ്യപ്പെട്ടു
അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ മന്ത്രി സഭയിലെ ഒരംഗം പണം ആവശ്യപ്പെട്ടെന്ന് ബാറുടമ ബാബു രമേശ് പറഞ്ഞു. അഞ്ച് കോടി രൂപയാണ് മന്ത്രി ആവശ്യപ്പെട്ടെന്നാണ് ബാബു രമേശിന്റെ ആരോപണം.
യുഡിഎഫിലെ ഘടകകക്ഷി മന്ത്രിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ അസോസിയേഷന്‍ പണം നല്‍കിയില്ല. ചില ബാറുടമകള്‍ പണം നല്‍കിയെന്നുമാണ് ബാബു രമേശ് പറയുന്നത്.
അതേസമയം ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് ബാറുടമകളുടെ ലക്ഷ്യം. കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ബാര്‍ വിഷയത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്തതോടെയാണ് ബാര്‍ ഉടമകള്‍ മറ്റ് വഴികള്‍ തേടിയത്.
ഏതെങ്കിലും ഘടകകക്ഷി മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ അത് നീണ്ട ചര്‍ച്ചയാകുകയും ഘടകകക്ഷികള്‍ സര്‍ക്കാരിനെതിരെ തിരിയുകയും ചെയ്യും. അതോടെ നാമമാത്രമായ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ വെള്ളം കുടിക്കുകയും ബാറില്‍ നിന്നും പിന്നോട്ട് പോകുകയും ചെയ്യും. ഇതിന് ബാറുകാരെ ഇഷ്ടപ്പെടുന്ന കോണ്‍ഗ്രസുകാരും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha