വ്യാജ സര്‍ട്ടിഫിക്കേറ്റുണ്ടാക്കി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി സാറാ വില്യംസ് പിടിയില്‍
വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഇന്റര്‍പോള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതി സാറാ വില്യംസ് പിടിയിലായി. ഇന്നലെ പുലര്‍ച്ചെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് സാറായെ പിടികൂടിയത്.
പുനലൂര്‍ പത്തേക്കര്‍ സ്വദേശിനിയാണ് സാറാ വില്യംസ് എന്ന സാറാമ്മ തോമസ്. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്താവളം അധികൃതര്‍ തടഞ്ഞു വച്ച് ഇവരെ അറസ്റ്റ് ചെയ്തതായാണ് വിവരം.
2001 ലാണ് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കേറ്റുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. സാറ മരിച്ചെന്ന വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി സാറ 29 ലക്ഷത്തോളം രൂപയുടെ ഇന്‍ഷുറന്‍സ് തുകയാണ് തട്ടിയെടുത്തത്. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് ലണ്ടന്‍ പൗരത്വമുള്ള സാറാ വില്യംസ് ഒളിവില്‍ പോകുകയായിരുന്നു.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഒടുവില്‍ ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു. വര്‍ഷങ്ങളായി ഇവരെ ഇന്റര്‍പോള്‍ തേടുന്നതിനിടെയാണ് ഇന്നലെ പിടിയിലായത്.
വ്യാജസര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കുന്നതിന് കൂട്ടുനിന്ന പുനലൂര്‍ നഗരസഭാ ഉദ്യോഗസ്ഥരുടെ ജോലി നഷ്ടപ്പെട്ടിരുന്നു. സാറ പിടിയിലായതിനെ തുടര്‍ന്ന് പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha