ബിജു രമേശ് മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നത് എന്തിന്?
ഒരു കോമ്പ്രമൈസിനും തയ്യാറാകാതെ ബാറുകള്‍ പൂട്ടുമെന്നായപ്പോള്‍ മദ്യലോബി ആഞ്ഞടിക്കുകയാണ്. ഘടകകക്ഷി നേതാക്കളുടെമേല്‍ ആരോപണം ഉന്നയിച്ച് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കി ബാറില്‍ നിന്നും പിന്നോട്ട് പോകുക എന്ന തന്ത്രമാണ് ബാര്‍ ലോബി സ്വീകരിക്കുന്നത്.
കഴിഞ്ഞ ദിവസം ഘടകക്ഷി നേതാവ് കൈക്കൂലി വാങ്ങിച്ചുവെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ അടുത്ത ആളാണ്. മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ട ആളാണ്. ആ ബിജു രമേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എന്തിന് രംഗത്തു വന്നു?
വിഎം സുധീരന്‍ ഒഴികെയുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാവരും ആദ്യ കാലത്ത് ബാര്‍ ലോബിക്ക് അനുകൂലമായ നിലപാടുകാളാണ് എടുത്തിരുന്നത്. എന്നാല്‍ ഘടകകക്ഷി നേതാക്കളും ബാറിനെ എതിര്‍ക്കുന്ന നിലപാട് വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാര്‍ വിഷയത്തില്‍ മലക്കം മറിഞ്ഞു. ഘടക കക്ഷി നേതാക്കള്‍ തനിക്ക് പിന്തുണ നല്‍കിയിരുന്നെങ്കില്‍ വിഎം സുധീരനെ ഒറ്റപ്പെടുത്താനാകുമായിരുന്നു എന്ന് മുഖ്യമന്ത്രി ബാര്‍ ലോബിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇലക്ഷന്‍ സമയത്തും മുമ്പും ശേഷവും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ ബാര്‍ ലോബി പണം നല്‍കിയിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
ഷിബു ബേബിജോണ്‍ ഒഴിച്ചുള്ള ഘടകകക്ഷി മന്ത്രിമാര്‍ തുടക്കം മുതല്‍ വിഎം സുധീരന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു.
ധന സ്വാധീനം കൊണ്ട് എന്തും കൈയ്യടക്കാമെന്ന ബാര്‍ ലോബിയുടെ അമിത ആത്മവിശ്വാസം സുധീരന്റെ വിട്ടുവീഴ്ചയില്ലാത്ത തീരുമാനത്തിലും ഘടകകക്ഷി നേതാക്കളുടെ ഉറച്ച പിന്തുണയിലും തകരുകയായിരുന്നു. ഈ ഘട്ടത്തിലാണ് ഘടകകക്ഷി നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്.
ഇടതു പക്ഷത്തേക്ക് കേരളാ കോണ്‍ഗ്രസ് എം നീങ്ങുന്നു എന്ന വാര്‍ത്തകളും കോണ്‍ഗ്രസ് നേതാക്കളെ അങ്കലാപ്പിലാക്കുന്നു. ഘടക കക്ഷികളെ പേടിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ഒരു നാടകമാണിതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha