കോട്ടയം കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ തീപിടുത്തം
കോട്ടയം കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി വന്‍ തീപ്പിടിത്തം.നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശിവന്റെ ഉപദേവാലയത്തിനുമുന്നിലെ മണ്ഡപവും തിടപ്പള്ളിയും കത്തിനശിച്ചു. അര്‍ദ്ധരാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. തീ വളരെവേഗം ആളിപ്പടരുകയായിരുന്നു. സമീപവാസികളാണ് തീ ആദ്യം കണ്ടത്.അമ്പലത്തില്‍ നിന്ന് കൂട്ടമണി അടിച്ചതോടെ നാട്ടുകാരും ഭക്തരും കുതിച്ചെത്തി. തെക്കുഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് ഉള്ളില്‍ കടന്നത്.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കാനായത്. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീയണച്ചത്. ക്ഷേത്രത്തിലെ ചുറ്റുവിളക്കുകള്‍ തീപ്പിടിത്തമുണ്ടായ സമയത്തും കത്തിനില്‍ക്കുന്നുണ്ടായിരുന്നു.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha