ഇവര്‍ കൊച്ചിയില്‍ ഒന്നിക്കുന്നു
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ ടീം കൊച്ചിയില്‍ ഒന്നിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ കൊച്ചിയില്‍ തുടങ്ങി. ചിത്രത്തിലെ നായികയായ മഞ്ജുവാര്യര്‍ ആദ്യ ദിനം മുതല്‍ അഭിനയിച്ചു തുടങ്ങി. മോഹന്‍ലാല്‍ ഇന്ന് ജോയിന്‍ ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇരുപതു ദിവസത്തെ ഡേറ്റാണ് ആദ്യ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
ആറാം തമ്പുരാനും കന്മദത്തിനും സമ്മര്‍ ഇന്‍ ബത്‌ലഹേമിനും ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ജോഡികളാകുന്ന ചിത്രത്തില്‍ ഇമ്മാനുവേല്‍ ഫെയിം റീനു മാത്യൂസ് സുപ്രധാനമായൊരു വേഷമവതരിപ്പിക്കുന്നുണ്ട്.
രണ്ടാം വരവില്‍ മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് ഒരു വ്യാഴവട്ടത്തിലേറെ കാലം സിനിമയില്‍ നിന്നു വിട്ടു നിന്ന മഞ്ജു മടങ്ങിയെത്തിയത്. ചിത്രത്തിലെ നിരൂപമ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ച് പറ്റിയിരുന്നു.
രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കും മഞ്ജുവിന്റെ മടങ്ങി വരവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അത് നടന്നില്ല.
നടന്‍ രവീന്ദ്രന്റേതാണ് സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ടീമിന്റെ ചിത്രത്തിന്റെ കഥ. രഞ്ജന്‍ പ്രമോദ് തിരക്കഥയും സംഭാഷണവുമെഴുതുന്നു. സമീര്‍താഹിദാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആശീര്‍വാദ്‌സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha