മോഹന്‍ലാല്‍ മാന്ത്രികനായി സദസിന് വിസ്മയം
മാന്ത്രികനായി എത്തിയ മോഹന്‍ലാല്‍ നിലത്ത് കിടന്ന പെണ്‍കുട്ടിയെ വായുവിലേക്കുയര്‍ത്തിയപ്പോള്‍ സദസ് ഒന്നടങ്കം ഇളകിമറിഞ്ഞു. സദസിലുണ്ടായിരുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു ജനപ്രതിനിധികളും കാണികളോടൊപ്പം ആകാംക്ഷയുടെ മുള്‍മുനയിലെത്തി. വായുവിലുയര്‍ന്ന പെണ്‍കുട്ടി മെല്ലെ മെല്ലെ താഴ്ന്നിറങ്ങി. ആദ്യം കൈയടിക്കാന്‍ മറന്നിരുന്ന സദസ് മാജിക് അവസാനിച്ച നിമിഷം നിറഞ്ഞ കൈയടികളോടെ മാന്ത്രികനെ നോക്കി ആര്‍പ്പുവിളിച്ചു.
കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ മാജിക് പ്ലാനറ്റിന്റെ ഉദ്ഘാടനചടങ്ങിലാണ് മലയാളത്തിന്റെ അഭിനയ മാന്ത്രികന്‍ മായാജാലം കൊണ്ട് കാണികളെ കൈയിലെടുത്തത്. മായാജാല പ്രകടനത്തിനു ശേഷം നടന്ന ചടങ്ങില്‍ മാജിക് പ്ലാനറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജ്യത്തിനു സമര്‍പ്പിച്ചു.
ചൊവ്വാഴ്ച മുതല്‍ മാജിക് പ്ലാനറ്റില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കും. ഒരു ദിവസം മുഴുവനെടുത്ത് ചുറ്റിനടന്ന് ആസ്വദിച്ചു കാണാനുള്ള വകയുണ്ട് മാജിക് പ്‌ളാനറ്റില്‍. കുട്ടികള്‍ക്ക് 200 രൂപയും മുതിര്‍ന്നവര്‍ക്ക് 350 രൂപയുമാണ് പ്രവേശന ഫീസ്. മായാലോകം ചുറ്റികണ്ട പ്രതീതിയാണ് മാന്ത്രിക കൊട്ടാരം കണ്ടിറങ്ങുമ്പോള്‍ ഉണ്ടാവുക. ഒന്നര ഏക്കറിലാണ് പ്ലാനറ്റ് സ്ഥിതിചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha