കോഴ വിവാദം കെ.എം.മാണി നിഷേധിച്ചു, ആരോപണത്തില്‍ ഗൂഡാലോചന: ഏതന്വേഷണത്തിനും തയാര്‍
ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ ഒരു കോടി കോഴ വാങ്ങിയെന്ന ആരോപണം ധനമന്ത്രി കെ.എം മാണി നിഷേധിച്ചു. ബാര്‍ ഉടമയും അസോസിയേഷന്‍ നേതാവുമായ ഡോ.ബിജു രമേശ് കഴിഞ്ഞ ദിവസം ചാനലുകളിലൂടെ നടത്തിയ ആരോപണം കെട്ടിച്ചമച്ചതും ദുരുദ്ദേശ പരവും അടിസ്ഥാന രഹിതവുമാണെന്ന് കെ.എം മാണി പറഞ്ഞു. ഇതിലൂടെ തന്നെയൂം കേരളാ കോണ്‍ഗ്രസിനേയും നിര്‍വീര്യമാക്കാനുള്ള ശ്രമമാണെങ്കില്‍ നടക്കില്ലെന്നും മാണി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും മുന്നണിമാറ്റത്തിനെതിരായ നീക്കമാണോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാര്‍ ലൈസന്‍സ് ധനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്നതല്ല. ഒരു രൂപപോലും കോഴ വാങ്ങിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ നുണ പരിശോധന ഉള്‍പ്പെടെ ഏതന്വേഷണവും നേരിടാമെന്നും മാണി പറഞ്ഞു. പൂട്ടിയ ബാറുകള്‍ തുറക്കുവാന്‍ ധനമന്ത്രി കെ. എം.മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്നുംഎന്നാല്‍ ഒരു കോടി മാത്രമാണ് നല്‍കിയെന്നുമായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇന്നലെ ഒരു പ്രമുഖ വാര്‍ത്താചാനലിലൂടെയാണ് ബിജുരമേശ് ആരോപണം ഉന്നയിച്ചത്.
പാലയില്‍ വീട്ടില്‍വെച്ചാണ് പണം കൈമാറിയതെന്നാണ് ആരോപണം. പണം നല്‍കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെന്നും പറഞ്ഞു. അഞ്ചു കോടിയാണ് ചോദിച്ചതെങ്കിലൂം ഒരു കോടി നല്‍കി. വി.എം. സുധീരന്‍ ഇടപെട്ട് ബാര്‍ലൈസന്‍സ് പുതുക്കരുതെന്ന് ആവശ്യപ്പെട്ടതോടെ ബാക്കി തുക നല്‍കിയാലും ഫലമില്ലെന്ന് വ്യക്തമായി. അതുകൊണ്ടാണ് നാലുകോടി പിന്നീട് നല്‍കാത്തതെന്നും ബിജു രമേശ് പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതു തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha