വൈകുന്നേരങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയേക്കും, പകല്‍ സമയത്തും വൈദ്യൂതി നിയന്ത്രണത്തിനു സാധ്യത
സംസ്ഥാനത്ത് വൈകുന്നേരങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും വൈദ്യൂതി നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെ കുറിച്ച് വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നു. പുറത്തു നിന്നു വൈദ്യുതി കൊണ്ടുവരാന്‍ ലൈനില്ലാത്ത സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
കൊച്ചി-ഇടമണ്‍, മൈസൂര്‍- അരീക്കോട് ലൈനുകളുടെ പണി അടിയന്തരമായി തീര്‍ത്തില്ലെങ്കില്‍ കേരളം പൂര്‍ണമായും ഇരുട്ടിലാകും. പുറത്തുനിന്ന് 1000 മെഗാവാട്ട് വൈദ്യുതി കൊണ്ടുവരാന്‍ ശേഷിയുള്ള ലൈനുകളാണ് ഇവ. വൈദ്യുതിനില വിലയിരുത്തുന്നതിനു ബോര്‍ഡ്തല യോഗം ഇന്നു ചേരുന്നുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്തു 300 മെഗാവാട്ട് വൈദ്യുതി കുറവായതിനാല്‍ ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha