കതിരൂര്‍ മനോജ് വധം : ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അഞ്ചിന് സിബിഐക്ക് കൈമാറും
കതിരൂര്‍ മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സിബിഐ സംഘത്തിന് കൈമാറും. കൊലപാതകത്തില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും ഇതിലേക്ക് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എട്ടു പുതിയ പ്രതികളെ കൂടി ഉള്‍പ്പെടുത്തി 19 പ്രതികളുടെ വിശദാംശങ്ങളാണ് സിബിഐ സംഘത്തിന് കൈമാറുന്നത്. മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്ത സാഹചര്യത്തിലാണ് കേസിലെ മുഴുവന്‍ വിശദാംശങ്ങളും തെളിവുകളും ക്രൈംബ്രാഞ്ച് സംഘം സിബിഐയ്ക്ക് കൈമാറുന്നത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസഥര്‍ നവംബര്‍ നാലിന് വൈകിട്ടോടെ കണ്ണൂരിലെത്തും അഞ്ചിന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം റിപ്പോര്‍ട്ട് കൈമാറും. കേസില്‍ ഇതു വരെ കണ്ടെത്താനായത് കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായവരെയാണെന്നും 16 പേര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യത്തില്‍ പങ്കാളിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകത്തില്‍ ഉന്നത ഗൂഡാലോചനയുണ്ടെന്നും ഇതേക്കുറിച്ച് സുപ്രധാന തെളിവുകള്‍ നല്‍കാന്‍ കഴിയുന്ന കതിരൂരിലെയും തളിപ്പറമ്പിലെയും രണ്ട് സിപിഎം നേതാക്കള്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിട്ടില്ല. അതിനാല്‍ ഗൂഢാലോചനയിലേക്ക് അന്വേഷണം പോയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച് 11 പേരുകള്‍ക്ക് പുറമെ 8 പുതിയ പ്രതിപ്പട്ടിക കൂടി ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയിട്ടുണ്ട്. കതിരൂരിലെ മുത്തു എന്ന വിജേഷ്, ജോര്‍ജ്ജ്, ഷബിത്, കൂത്തുപറമ്പിലെ റഫീക്ക്, നിജിത്, സിറാജ്, മനോജ് എന്നീ പേരുകളാണ് കോടതിയില്‍ നല്‍കിയത്. ഇവരുടെ വിശദാംശവും സിബിഐയ്ക്ക് നല്‍കുന്ന റിപ്പോര്‍ട്ടിലുണ്ട്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ആര്‍.എസ്.എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെടുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ ജോസി ചെറിയാന്‍, കെ.വി സന്തോഷ്, സോജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha